ആറ് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്സിൻ

അഞ്ചു വയസിനു താഴെ ആറു മാസം വരെയുള്ള കുട്ടികള്‍ക്കു കോവിഡ് വാക്സിന്‍ നല്‍കുന്നതിന് യുഎസ് റെഗുലേറ്റര്‍മാര്‍ അംഗീകാരം നല്‍കി. ഇതു സബന്ധിച്ചുള്ള എഫ്ഡിഎയുടെ ഉത്തരവില്‍ ജൂണ്‍ 18 ശനിയാഴ്ച സിഡിസി ഡയറക്ടര്‍ ഡോ.റോഷെല്‍ വാലെന്‍സ്‌കി ഒപ്പുവെച്ചു അടുത്ത ആഴ്ച മുതല്‍ വാക്സിനേഷന്‍ നല്‍കി തുടുങ്ങും.

മോഡേണ, ഫൈസര്‍ എന്നിവയില്‍ നിന്നുള്ള ഷോട്ടുകള്‍ക്കായി ഉപദേശക സമിതിയുടെ ഏകകണ്ഠമായ ശുപാര്‍ശയെ തുടര്‍ന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നടപടി. അതായത് അഞ്ച് വയസിന് താഴെ പ്രായമുള്ള ഏകദേശം 18 ദശലക്ഷം യുഎസിലെ കുട്ടികള്‍ കുത്തിവയ്പ്പുകള്‍ക്ക് യോഗ്യരാണ്. സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടിയുള്ള മോഡേണയുടെ വാക്സിന്‍ എഫ്ഡിഎ അംഗീകരിച്ചു. ഫൈസറിന്റെ ഷോട്ടുകള്‍ മുമ്പ് ആ പ്രായക്കാര്‍ക്ക് മാത്രമായിരുന്നു.

സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വാക്‌സിനുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. വാക്‌സിന്‍ ഉപദേഷ്ടാക്കള്‍ വെള്ളിയാഴ്ച ഏറ്റവും ചെറിയ കുട്ടികള്‍ക്കുള്ള ഷോട്ടുകളെക്കുറിച്ച് ചര്‍ച്ച ചെയ്തു ശനിയാഴ്ച അനുകൂല വോട്ടുചെയുകയും സിഡിസി ഡയറക്ടര്‍ ഡോ.റോഷെല്‍ വാലെന്‍സ്‌കി അന്തിമ സൈന്‍ഓഫ് ചെയുകയും ചെയ്തു. കഴിഞ്ഞ രണ്ടര വര്‍ഷമായി അഞ്ചു വയസിനു താഴെ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനുള്ള മാതാപിതാക്കളുടെ കാത്തിരിപ്പിന് ഇതോടെ വിരാമമായി.

റെയ്ഡിനിടെ വ്യഭിചാരശാലയിൽ ഉണ്ടെന്നു കരുതി കേസെടുക്കരുത്; ലൈംഗിക തൊഴിലാളികളെ അറസ്റ്റു ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്നും ഹൈക്കോടതി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7