ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും ദിലീപിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി പരിഗണിക്കുന്നു. ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും ദിലീപിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വാദങ്ങളുടെ സംക്ഷിപ്ത രൂപം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. സംവിധായകന്‍ ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം കേസിലെ എട്ടാം പ്രതിയായ ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായി പ്രോസിക്യൂഷന്‍ വാദിച്ചു. അഭിഭാഷകന്‍ മുംബൈയില്‍ പോയതിന് തെളിവുണ്ട്. അതിന്റെ വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ദിലീപിന്റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ട്. ഇതെല്ലാം തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഫോണിലെ വാട്‌സ് ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു. തെളിവ് നശിപ്പിച്ച ജനുവരി 29,30 തിയ്യതികള്‍ സുപ്രധാനമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി. എന്നാല്‍ ഇത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മാത്രമേ തെളിവ് നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കൂവെന്നും കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ചകേസില്‍ പ്രതിയായ ദിലീപ് ജാമ്യത്തില്‍ ഇരിക്കെയാണ് വധ ഗൂഢാലോചനാകേസിലും പ്രതിയായത്. വധ ഗൂഢാലോചനക്കേസില്‍ ദിലീപ്, പ്രതിയായി എന്നത് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ഏറ്റവും വലിയ തെളിവാണിതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഒരു കേസിലെ പ്രതി വിചാരണാ വേളയില്‍ മറ്റൊരുകേസില്‍ പ്രതിയായാല്‍ അത് തന്നെ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നതിന് കാരണമാണെന്ന് കോടതി പറഞ്ഞു. ഫോണ്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് 12 നമ്പറിലേക്കുള്ള വാട്‌സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആ നമ്പറുകള്‍ ആരുടെയൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു.

വധ ഗൂഢാലോചനാകേസില്‍ കേവലം എഫ്‌ഐആര്‍ മാത്രമാണ് ഉള്ളതെന്ന് കോടതി. അഭിഭാഷകരുടെ വോയിസ് ക്ലിപ്പുകള്‍ അല്ലാതെ എന്തെങ്കിലും ഉണ്ടോയെന്നും കോടതി ചോദിച്ചു. ഏത് ഫോണില്‍ നിന്ന് ഏത് വോയ്‌സ് ക്ലിപ്പ് നശിപിച്ചു എന്ന് പോലും പറയാന്‍ പ്രോസിക്യൂഷന് സാധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.കോടതി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ കൃത്യമായ കാര്യങ്ങള്‍ ആണ് കോടതിയില്‍ പറയുന്നത്. ഫോറെന്‍സിക്ക് റിപ്പോര്‍ട്ടിന്റെ വിശദമായ വിവരങ്ങള്‍ സോഫ്റ്റ് കോപ്പിയില്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍. എന്നാല്‍ അത് കാണിക്കാന്‍ കോടതി പറഞ്ഞു. അഹീെ ഞലമറ ‘ജനങ്ങള്‍ അറിയുന്ന, ജനങ്ങളെ അറിയുന്നവര്‍ സ്ഥാനാര്‍ത്ഥിയായാല്‍ ഏത് കോട്ടയും തകരും’; കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു മറ്റൊരു ദിവസം ഹാജരാക്കാം എന്ന് പ്രോസക്യൂഷന്‍. കാര്യങ്ങള്‍ പറയുമ്പോള്‍ പ്രോസിക്യൂഷനെ കുറ്റപ്പെടുത്തല്‍ ആയി വ്യാഖ്യനിക്കരുത്. എന്ത് ചോദിച്ചാലും അത് നാളെ സമര്‍പ്പിക്കും ചെയ്യും എന്ന് പറയുന്നു. പ്രോസിക്യൂട്ടര്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥയോട് കയര്‍ത്തു സംസാരിച്ചുവെന്നും കോടതി. പലകാര്യങ്ങളും കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഇതു സഹായിച്ചപ്പോള്‍ ആയിരുന്നു കോടതി വാക്കാല്‍ വിമര്‍ശനമുന്നയിച്ചത്.കേസില്‍ തുടര്‍വാദം കേള്‍ക്കുന്നത് മേയ് 26 ലേക്ക് വീണ്ടും മാറ്റി. എല്ലാ തെളിവുകളും ഹാജരാക്കണമെന്ന് കോടതി എല്ലാ തെളിവുകളും ഹാജരാക്കിയ ശേഷം മാത്രമേ വാദം അനുവദിക്കുകയുള്ളൂ എന്നും കോടതി പ്രോസിക്യൂഷനെ അറിയിച്ചു.

Similar Articles

Comments

Advertisment

Most Popular

13 വയസുകാരി പ്രസവിച്ച സംഭവം; 16 വയസ്സുകാരനായ സഹോദരന്‍ അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. സിനിമാ...

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...