ഷഹനയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; ഇന്ന് മകളുടെ ജന്മദിനമാണ്.. എല്ലാവരേയും മകള്‍ ജന്മദിനം ആഘോഷിക്കാന്‍ ക്ഷണിച്ചിരുന്നു

കോഴിക്കോട്: മരിച്ച നിലയില്‍ കണ്ടെത്തിയ പരസ്യചിത്ര മോഡലായ ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവ് ഉമൈബ. ഇന്ന് മകളുടെ ജന്മദിനമാണ്. എല്ലാവരേയും മകള്‍ ജന്മദിനം ആഘോഷിക്കാന്‍ ക്ഷണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മകള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല.

മരണത്തില്‍ ദുരൂഹതയുണ്ട്. ഭര്‍ത്താവ് സജ്ജാദ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഉമൈബ പറഞ്ഞു. നടിയും മോഡലുമായ കാസര്‍കോട് സ്വദേശിനി ഷഹന(20)യെയാണ് കോഴിക്കോട് പറമ്പില്‍ ബസാറില്‍ ഇന്നു പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം മകളെ നേരിട്ട് കാണാന്‍ പോലും സജ്ജാദ് അനുവദിച്ചിട്ടില്ലെന്ന് ഷഹനയുടെ ഉമ്മയും സഹോദരങ്ങളും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇവര്‍ വിവാഹ ശേഷം കോഴിക്കോട് പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ഷഹന ജ്വല്ലറി പരസ്യങ്ങളില്‍ മോഡലായാണ് ശ്രദ്ധ നേടിയത്. ചില തമിഴ് സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജ്ജാദുമായി വഴക്കുണ്ടായിട്ടുള്ളതായും വിവരമുണ്ട്.

Similar Articles

Comments

Advertisment

Most Popular

പ്രണയാഭ്യര്‍ത്ഥന കിട്ടാന്‍ പ്രായം ഒരു പ്രശ്‌നമല്ല: മഞ്ജു വാര്യര്‍

പ്രണയാഭ്യര്‍ത്ഥന കിട്ടാന്‍ പ്രായമൊരു പ്രശ്‌നമല്ലെന്ന് നടി മഞ്ജുവാര്യര്‍. തന്റെ പുതിയ ചിത്രമായ മേരി ആവാസ് സുനോയുടെ പ്രമോഷന്റെ ഭാഗമായി സംവിധായകനൊപ്പം മഞ്ജു പങ്കെടുത്ത ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യര്‍ ഇപ്പോഴും ചെറുപ്പമായി...

കിടപ്പറരംഗം എത്ര തവണ ഷൂട്ട് ചെയ്‌തെന്ന് ചോദ്യം; മറുപടി നല്‍കി മാളവിക

അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്ക് കൃത്യമായ മറുപടി നല്‍കി നടി മാളവിക മോഹനന്‍. ട്വിറ്ററില്‍ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് വ്യാജ ഐഡിയില്‍ നിന്ന് ഒരാള്‍ അശ്ലീലച്ചുവയുള്ള ചോദ്യം ചോദിച്ചത്. 'മാരന്‍' എന്ന...

ഉച്ച ഭക്ഷണത്തിന് ബീഫ് പാചകം ചെയ്ത് കൊണ്ടുവന്ന പ്രധാനധ്യാപിക അറസ്റ്റിൽ

ഉച്ചഭക്ഷണത്തിന് ബീഫ് പാകംചെയ്തുകൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിൽ. അസമിലെ ഗോൽപാര ജില്ലയിലെ സ്കൂളിലാണ് സംഭവം. ഹർകചങ്കി മിഡിൽ ഇംഗ്ലീഷ് സ്കൂളിലെ ദലിമാൻ നെസ്സയാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലിനുശേഷം ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നെന്ന് എ.എസ്.പി. മൃണാൽ...