കോവിഡ്: 30,941 പുതിയ കേസുകളും 350 മരണവും; ഉയര്‍ന്ന കേസുകള്‍ മൂന്നാം തരംഗത്തിന്റെ സൂചനയെന്ന് ഐ.സി.എം.ആര്‍

ന്യുഡല്‍ഹി: രാജ്യക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ള റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 30,941 ആയി കുറഞ്ഞു. 350 പേര്‍ മരണമടഞ്ഞു. ഇന്നലെ 36,275 പേര്‍ രോഗമുക്തരായി. പ്രതിദിന രോഗികളില്‍ 19,622 കേസുകളും 132 മരണവും കേരളത്തിലാണ്.

ആകെ 3,70,640 സജീവ രോഗികളുണ്ട്. 3,19,59,680 പേര്‍ രോഗമുക്തരായി. 4,38,560 പേര്‍ മരണമടഞ്ഞു. 97.53% ആണ് രോഗമുക്തി നിരക്ക്. 64,05,28,644 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നും കേന്ദ്ര് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ചല സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവരുന്ന കോവിഡ് കേസുകള്‍ മൂന്നാം തരംഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ചിന്റെ (ഐ.സി.എം.ആര്‍) എപിഡമോളജി ആന്റ് കമ്മ്യുണിക്കബിള്‍ ഡിസീസസ് മേധാവി ഡോ.സമീരന്‍ പാണ്ഡ പറയുന്നൂ. രണ്ടാം തരംഗത്തിന്റെ ഭീവ്രത നേരിടേണ്ടി വരാത്ത ചില സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത്. ഇത് കാണിക്കുന്നത് മൂന്നാം തരംഗത്തിന്റെ ആദ്യസൂചനകളായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇത് രാജ്യത്തെ മൊത്തത്തിലുള്ള വീക്ഷണമല്ലെന്നും ചീല സംസ്ഥാനങ്ങള്‍ കോവിഡിനെ പ്രതിരോധിച്ചതിനാല്‍ ചില പ്രത്യേക കാഴചപ്പാടിലൂടെയെ പറയാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി, മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളും വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചും കോവിഡിനെ പ്രതിരോധിച്ചു. അതുകൊണ്ടുതന്നെ രണ്ടാം തരംഗത്തെ നേരിടാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സൂചന മൂന്നാം തരംഗത്തിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ.പാണ്ഡ പറയുന്നു. രാജ്യത്തെ കുട്ടികളില്‍ പകുതിയോളം പേര്‍ക്ക് കോവിഡ് വന്നുപോയിട്ടുണ്ടെന്നാണ് നാലാമത്തെ സിറോ സര്‍വെയില്‍ പറയുന്നത്. കൗമാരക്കാരാണ് ഇവരില്‍ ഏറെയും. അതുകൊണ്ട് അനാവശ്യമായി ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ തുറക്കാന്‍ ആശങ്കയുണ്ടെങ്കില്‍ അതിനു വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണം. അധ്യാപകര്‍, രക്ഷിതാക്കള്‍, മറ്റ് ജീവനക്കാര്‍, ബസ് ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണം. ജാഗ്രതയോടെ സ്‌കൂളുകള്‍ ക്രമാനുഗതമായി തുറന്നാല്‍ മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular