ലോക്ഡൗൺ തുടരുമോ? ഇന്ന് തീരുമാനിച്ചേക്കും

തിരുവനന്തപുരം: കേരളത്തിൽ ലോക്ഡൗൺ തുടരുന്ന കാര്യത്തിൽ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം തീരുമാനമെടുത്തേക്കും. രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയെത്തിയ ശേഷം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണു വിദഗ്ധോപദേശം.

എന്നാൽ, രോഗലക്ഷണങ്ങളുള്ളവർ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആർ കൂടുന്നത് എന്നതിനാൽ ലോക്ഡൗണിൽ ഇളവുകൾ നൽകാമെന്ന നിർദേശവും ചർച്ച ചെയ്യും. ജനജീവിതം സ്തംഭിച്ചതിനാൽ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടരുക എന്ന അഭിപ്രായവുമുണ്ട്.

രണ്ടാം തരംഗത്തിൽ ടിപിആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനു ശേഷം കാര്യമായ കുറവുണ്ടായില്ല. തുടർന്നാണു മറ്റന്നാൾ വരെ നിബന്ധനകൾ കർശനമാക്കിയത്. ഇതിലെ ആശയക്കുഴപ്പം കാരണം പലയിടത്തും പൊലീസും ജനങ്ങളും തമ്മിൽ തർക്കമുണ്ട്. നിയന്ത്രണം കർശനമാക്കിയ ഉത്തരവിലെ അവ്യക്തതയും ആശയക്കുഴപ്പവും നീക്കാൻ ഇന്നലെയും നടപടികൾ ഉണ്ടായില്ല. അത്യാവശ്യം ജീവനക്കാരുമായി കൃഷിഭവനുകൾ ഇന്നു മുതൽ പ്രവർത്തിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7