നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു

നാലുമാസത്തേക്ക് നീറ്റ് പിജി പരീക്ഷ മാറ്റിവച്ച്‌ കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് കോവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ തീരുമാനം.

ചുരുങ്ങിയത് നാലുമാസത്തേക്ക് നീറ്റ് പിജി പരീക്ഷ’ മാറ്റിവയ്ക്കാന്‍ തീരുമാനമെടുത്തു. ആഗസ്റ്റ് 31-ന് മുന്‍പ് പരീക്ഷ നടത്തില്ല. തീയതി പ്രഖ്യാപിച്ചശേഷം ഒരുമാസമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കായി സമയം നല്‍കും..സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഇതുവഴി യോഗ്യരായ ധാരാളം ജൂണിയർ ഡോക്ടര്‍മാരെ കോവിഡ് ഡ്യൂട്ടിക്ക് ലഭിക്കുമെന്നും പിഎംഒ കൂട്ടിച്ചേര്‍ത്തു. നേരത്തേ ഏപ്രില്‍ 18-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7