ഇന്ത്യ-യുഎസ് ഭായി-ഭായി..!! എല്ലാവിധ സഹകരണവും ഉണ്ടാകും; ആ​ഗോള ശക്തിയാവുന്നത് സ്വാ​ഗതം ചെയ്ത് യുഎസ്

വാഷിംഗ്ടണ്‍: ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറെന്ന് യു.എസ്. ഇന്‍ഡോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളില്‍ ഒന്നായാണ് യു.എസ്. ഇന്ത്യയെ വിശേഷിപ്പിച്ചത്. ആഗോളശക്തിയായി ഇന്ത്യ ഉയര്‍ന്നു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും യു.എസ്.സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി നെഡ് പ്രൈസ് പറയുന്നു.

പ്രതിരോധം, ഇന്‍ഡോ-പസഫിക് മേഖലയിലെ പ്രാദേശിക സഹകരണം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം, പരിസ്ഥിതി, വിദ്യാഭ്യാസം, സാങ്കേതിക മേഖല, കാര്‍ഷികം തുടങ്ങിയ നയതന്ത്ര-സുരക്ഷ വിഷയങ്ങളില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ യു.എസ്. തയ്യാറാണെന്നും പ്രൈസ് വ്യക്തമാക്കി.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യം വളരെ സൂക്ഷമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കു ശേഷം അതിര്‍ത്തിയില്‍ സ്ഥിതി സമാധാനമാണ്. തുടര്‍ന്നുള്ള ചര്‍ച്ചകളേയും സമാധാന പൂര്‍ണ്ണമായ തീരുമാനങ്ങളേയും അമേരിക്ക പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു.

ട്രംപിനു ശേഷം അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് വിള്ളല്‍ വരുമോ എന്ന സംശയം പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നെങ്കിലും ബൈഡന്‍ ഇന്ത്യയോട് വളരെ സൗഹൃദ മനോഭാവമാണ് സ്വീകരിച്ചത്. യു.എസ്. ഇന്ത്യയുമായി തുടര്‍ന്നും സൗഹൃദം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ പുതിയ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. അതുവഴി രാജ്യം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും വിലയിരുത്തുന്നു. 2019-ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 146 ബില്യണ്‍ യു.എസ്. ഡോളറായിരുന്നു. ഇത് അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഇന്ത്യയെ നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

Similar Articles

Comments

Advertismentspot_img

Most Popular