പ്രധാനമന്ത്രി കേരളത്തിലെത്തുന്നു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കുന്നു. ഞായറാഴ്ച ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്. കൊച്ചിയില്‍ നടക്കുന്ന ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

ചെന്നൈ സന്ദര്‍ശന ശേഷമാണ് പ്രധാനമന്ത്രി കേരളത്തില്‍ വിമാനമിറങ്ങുക. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ബിജെപിയുടെ കോര്‍കമ്മിറ്റി നടക്കാനിരിക്കെ മോദിയുടെ സന്ദര്‍ശനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ്.

കോര്‍കമ്മിറ്റിയില്‍ പ്രധാനമന്ത്രി പങ്കെടുത്താല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചാ വിഷയമാകുമെന്ന് അറിയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനമെന്ന പ്രത്യേകതയുമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular