ലോക സുസ്ഥിര വികസന ഉച്ചകോടി നാളെ മുതല്‍

ന്യൂഡല്‍ഹി: ലോക സുസ്ഥിര ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നാളെ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 12 വരെ ഉച്ചകോടി നീണ്ടുനില്‍ക്കും.

പൊതു ഭാവി പുനര്‍നിര്‍വചിക്കുക: എല്ലാവര്‍ക്കും സുരക്ഷിതവും ഭദ്രവുമായ അന്തരീക്ഷം എന്നതാണ് ഇക്കുറി ഉച്ചകോടിയുടെ പ്രമേയം. കാലാവസ്ഥ വ്യതിയാനത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ ലോകരാഷ്ട്രങ്ങളെയും ബിസിനസ്സ് മേധാവികളെയും അക്കാദമിക് വിദഗ്ധരെയും ശാസ്ത്രജ്ഞരെയും യുവാക്കളെയും അണിനിരത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഊര്‍ജ്ജ, പരിസ്ഥിതി രംഗങ്ങളിലെ വിവിധ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ, മാലദ്വീപ് പീപ്പിള്‍സ് മജ്സില്സ് സ്പീക്കര്‍ മുഹമ്മദ് നഷീദ്, ഐക്യരാഷ്ട്രസഭ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന ജെ മുഹമ്മദ്, കേന്ദ്ര പരിസ്ഥിതി- വനം മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരുടെ സാന്നിധ്യം ഉച്ചകോടിയിലുണ്ടാവും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7