പന്തിനും പൂജാരയ്ക്കും അര്‍ധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു

ചെന്നൈ: ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 578 പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പൊരുതുന്നു. 73 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര – ഋഷഭ് പന്ത് സഖ്യം മുന്നോട്ട് നയിക്കുകയാണ്.

മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ നാലിന് 154 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 53 റണ്‍സോടെ പൂജാരയും 54 റണ്‍സോടെ പന്തും ക്രീസിലുണ്ട്. ഇരുവരും 81 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. അജിങ്ക്യ രാഹനെയുടെ (1) വിക്കറ്റാണ് ഇന്ത്യയ്ക്ക് ഒടുവില്‍ നഷ്ടമായത്. താരത്തെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

48 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയെ നേരത്തെ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ രണ്ടു പേരും മടങ്ങിയിരുന്നു. രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (29) എന്നിവരാണ് പുറത്തായത്. നേരത്തെ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഡബിള്‍ സെഞ്ചുറിയുടെ (218) കരുത്തില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 578 റണ്‍സെടുത്തു.

എട്ടുവിക്കറ്റിന് 555 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 23 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ഡെമിനിക് ബെസ്സ് (34), ജെയിംസ് ആന്‍ഡേഴ്സണ്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്.

2011-നുശേഷം സ്വന്തം നാട്ടില്‍ ഇതാദ്യമായാണ് ഇന്ത്യ ഇന്നിങ്‌സില്‍ 550-ന് മുകളില്‍ വഴങ്ങുന്നത്. ഇന്ത്യയ്ക്കായി ബുംറ, അശ്വിന്‍ എന്നിവര്‍ മൂന്നും നദീം, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

Similar Articles

Comments

Advertismentspot_img

Most Popular