ഐപിഎല്‍ താരലേലത്തിലത്തിന് ശ്രീശാന്തും : അടിസാഥാന വില 75 ലക്ഷം, ഹര്‍ഭജന്‍ സിംഗിന് രണ്ട് കോടി

ചെന്നൈ : 7 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മത്സരക്രിക്കറ്റിലേക്കു തിരിച്ചെത്തിയ മലയാളി താരം എസ്.ശ്രീശാന്ത് ഐപിഎല്‍ താരലേലത്തിലും. താരലേലത്തിനു റജിസ്റ്റര്‍ ചെയ്ത 1097 കളിക്കാരില്‍ ശ്രീശാന്തുമുണ്ട്. 75 ലക്ഷം രൂപയാണ് അടിസ്ഥാന വില. മുഷ്താഖ് അലി ട്രോഫിയില്‍ മിന്നിത്തിളങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഉള്‍പ്പെടെയുള്ള മലയാളി താരങ്ങളും റജിസ്റ്റര്‍ ചെയ്തവരിലുണ്ട്. 18നു ചെന്നൈയിലാണു ലേലം.

814 ഇന്ത്യന്‍ താരങ്ങളും 283 വിദേശതാരങ്ങളുമാണു റജിസ്റ്റര്‍ ചെയ്തത്. ഇതില്‍നിന്നു ബിസിസിഐ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നവരാണു ലേലത്തിനുണ്ടാവുക. മിച്ചല്‍ സ്റ്റാര്‍ക്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ജോ റൂട്ട് എന്നിവര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല.

61 പേര്‍ താരലേലം വഴി ടീമിലെത്തുമെന്ന് ഐപിഎല്‍ അറിയിച്ചു. ഇതില്‍ 22 പേര്‍ വിദേശതാരങ്ങളായിരിക്കും. കിങ്‌സ് ഇലവന്‍ പഞ്ചാബാണു കൂടുതല്‍ തുകയുമായി ലേലത്തിനു വരുന്നത്: 53.2 കോടി രൂപ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ ഏറ്റവും കുറവ്: 10.75 കോടി രൂപ വീതം.

2 കോടി

ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയുമായി (2 കോടി രൂപ) 11 കളിക്കാരാണുള്ളത്: ഹര്‍ഭജന്‍ സിങ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കേദാര്‍ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അല്‍ ഹസന്‍, മൊയീന്‍ അലി, സാം ബില്ലിങ്‌സ്, ലിയാം പ്ലങ്കറ്റ്, ജെയ്‌സന്‍ റോയ്, മാര്‍ക് വുഡ്, കോളിന്‍ ഇന്‍ഗ്രാം.
1.5 കോടി

ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് താരം ഡേവിഡ് മാലന്‍, അഫ്ഗാന്‍ താരം മുജീബുര്‍ റഹ്മാന്‍, ഓസ്‌ട്രേലിയയുടെ അലക്‌സ് കാരി, നേഥന്‍ കൂള്‍ട്ടര്‍നൈല്‍, ജൈ റിച്ചാഡ്‌സന്‍, മിച്ചല്‍ സ്വെപ്‌സന്‍, ഇംഗ്ലണ്ട് താരങ്ങളായ ടോം കറന്‍, ലൂയിസ് ഗ്രിഗറി, അലക്‌സ് ഹെയ്ല്‍സ്, ആദം ലിത്ത്, ആദില്‍ റാഷിദ്, ഡേവിഡ് വില്ലി.

ഒരു കോടി

ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബുഷെയ്ന്‍, ഷെല്‍ഡന്‍ കോട്രല്‍, ഉമേഷ് യാദവ്, ഹനുമ വിഹാരി എന്നിവര്‍ക്ക് അടിസ്ഥാന വില ഒരു കോടി രൂപ.

Similar Articles

Comments

Advertismentspot_img

Most Popular