ജിഡിപി 11 ശതമാനമാകുമെന്ന് സാമ്പത്തിക സര്‍വെ ഫലം

ന്യൂഡല്‍ഹി: അടുത്ത ധനകാര്യ വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) 11 ശതമാനമാകുമെന്ന് സാമ്പത്തിക സര്‍വെ ഫലം. നടപ്പ് ധനകാര്യ വര്‍ഷത്തില്‍ ജിഡിപി 7.7 ശതമാനമായി ചുരുങ്ങുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയ്ക്കു മുന്നില്‍വച്ച സാമ്പത്തിക സര്‍വെയില്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം സാമ്പത്തിക വളര്‍ച്ച താഴേക്കുപോയെങ്കിലും രാജ്യം തിരിച്ചുവരവിന്റെ വഴിയിലാണ്. കറന്‍സിയുടെ സ്ഥിരതയും കറണ്ട് അക്കൗണ്ടിലെ സുരക്ഷിതത്വവും ഫോറിന്‍ റിസര്‍വിലെ വളര്‍ച്ചയും നിര്‍മ്മാണ മേഖലയിലെ പ്രതീക്ഷകളും സാമ്പത്തിക പുരോഗതിക്ക് ഊര്‍ജ്ജം പകരുന്നതായി സര്‍വെയില്‍ പറയുന്നു.

കോവിഡിന്റെ രണ്ടാം വരവ് ചെറുത്തതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തുണച്ചു. സാമ്പത്തിക രംഗത്ത് കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണം. കൂടുതല്‍ ക്രിയാത്മകമായ സാമ്പത്തിക നയത്തിന്റെ അനിവാര്യതയും സര്‍വെ ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7