ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ മകളെ ഫേസ്ബുക്ക് കമൻറിലൂടെ അപമാനിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ മകളെ ഫേസ്ബുക്ക് കമൻറിലൂടെ അപമാനിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കമൻറിട്ടതിന് ഖത്തറിൽ ജോലി ചെയ്യുന്ന ആവള പെരിഞ്ചേരി താഴെ അജ്നാസിനെതിരെ ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.കെ. സജീവന്‍റെ പരാതിയിൽ മേപ്പയ്യൂർ പൊലീസ് കേസെടുത്തിരുന്നു.

ത​ന്‍റെ പേരിൽ വ്യാജ അക്കൗണ്ട്​ നിർമിച്ച്​ സുരേന്ദ്ര​ന്‍റെ മകളെ അപമാനിച്ചെന്നാണ്​ അജ്​നാസി​ന്‍റെ പ്രതികരണം. അജ്​നാസി​ന്‍റെ പേരിലുള്ള ഫേസ്​ബുക്ക്​ ലിങ്കി​ൽ കിരൺ ദാസ്​ എന്നയാളുടെ പ്രൊഫൈലാണ്​ അടിസ്​ഥാന ഐ.ഡിയായുള്ളത്​​. ​

ത​ന്‍റെ ഫേസ്​ബുക്ക്​ ഐ.ഡി ജനുവരി നാല്​ മുതൽ ഹാക്ക്​ ചെയ്​തതായി അഞ്ചിനും ഒമ്പതിനും ഇ-മെയിൽ വഴി കിരൺദാസ്​ ഫറോക്ക്​ ​െപാലീസിൽ പരാതി നൽകിയിരുന്നു. പിന്നീട്​ ജനുവരി പത്തിന്​ നേരിട്ട്​ ​സ്​റ്റേഷനിൽ ഹാജരായി.

ഫറോക്ക്​ സ്വദേശിയായ ഇയാൾ ബി.ജെ.പി പ്രവർത്തകനാണെന്ന്​ നാട്ടുകാരിൽ ചിലർ പറഞ്ഞു. പാർട്ടിയിൽ ചില ഗ്രൂപ്പ് ​വഴക്കുകളിലുൾപ്പെട്ടതായും സൂചനയുണ്ട്​. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ ഫേസ്​ബുക്ക്​ വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ ഉത്തരവാദിയല്ലെന്ന്​ ജനുവരി അഞ്ചിന്​ ഫറോക്ക്​ പൊലീസിന്​ നൽകിയ പരാതിയിൽ കിരൺദാസ്​ പറയുന്നുണ്ട്​.

കേസെടുത്തില്ലെങ്കിൽ ​തനിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക്​ ​െപാലീസ്​ ഉത്തരവാദിയാകുമെന്ന വിചിത്രമായ പരാതിയും കിരൺദാസ്​ നൽകിയിരുന്നു. ഇങ്ങനെയാരു പരാതി ആദ്യമായാണ്​ കാണുന്നതെന്ന്​ മുതിർന്ന ​െപാലീസ്​ ഉദ്യോഗസ്​ഥർ പറയുന്നു. അക്കൗണ്ട്​ ഹാക്ക്​ ചെയ്​തതായ പരാതി സൈബർ ​െസല്ലിന്​ കൈമാറിയിട്ടുണ്ട്​. കിരൺദാസിനെ വിശദമായി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്​. ഇദ്ദേഹം തുടക്കത്തിൽ നേരിട്ട്​ പരാതി നൽകാത്തതിലും അസ്വാഭാവികതയുണ്ട്​.

പ്രതികരണത്തിനായി കിരൺദാസിനെ വിളിച്ചെങ്കിലും ലഭ്യമായില്ല. രാത്രി മുതൽ ഇദ്ദേഹത്തിന്‍റെ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. വ്യാജ അക്കൗണ്ട് നിർമിച്ചതുമായി ബന്ധപ്പെട്ട് അജ്നാസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നൽകിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular