ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ൻ എ​ന്തു​കൊ​ണ്ടാ​ണ് ഈ ​കു​ട്ടി​ക​ളെ മ​റ​ന്ന​തെ​ന്ന് ചെന്നിത്തല

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നി​ടെ തീ ​പ​ട​ർ​ന്നു ദ​മ്പതിക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ റെ​യ്ഡ് ന​ട​ക്കു​ന്പോ​ൾ പ്ര​തി​യാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ൻ എ​ന്തു​കൊ​ണ്ടാ​ണ് ഈ ​കു​ട്ടി​ക​ളെ മ​റ​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ചോ​ദി​ച്ചു.

നെയ്യാറ്റിന്‍കര സംഭവം: റൂറല്‍ എസ് പി അന്വേഷിക്കും

നെയ്യാറ്റിന്‍കരയില്‍ കോടതി ഉത്തരവ് പ്രകാരമുള്ള ഒഴിപ്പിക്കലിനിടെ ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റു മരിച്ച സംഭവം തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകന്‍ അന്വേഷിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular