സൗത്ത് ഇന്ത്യയിലെ ആദ്യത്തെ കാനിബല്‍ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ഹ്രസ്വചിത്രം ഭദ് ലേഡിന്ത യൂട്യൂബില്‍ നിരവധി പ്രേക്ഷകരെ സ്വന്തമാക്കി മുന്നേറുന്നു. ഒരപകടത്തില്‍ പരുക്കേറ്റ് കാട്ടില്‍ അകപ്പെടുന്ന യുവാവ് ഒരു വീട്ടിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ആ വീട്ടില്‍ മനുഷ്യമാംസം തിന്നുന്ന െപണ്‍കുട്ടിയെയാണ് യുവാവ് കാണുന്നത്. ആ പെണ്‍കുട്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവ് നടത്തുന്ന ശ്രമങ്ങളാണ് പിന്നീട് കാണാനാകുക.
ആമസോണ്‍ പ്രൈമില്‍ യുകെയിലും യുഎസിലും റിലീസ് ചെയ്തിരുന്നു. ഒറ്റരാത്രിയില്‍ ഷൂട്ട് ചെയ്ത തീര്‍ത്ത ചിത്രം പുതുമയാര്‍ന്ന പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും വേറിട്ട് നില്‍ക്കുന്നതാണ്.
ഇരുട്ടിന്റെ ഭീകരതയെയും സൗന്ദര്യത്തെയും മികച്ച ഫ്രെയിമുകളിലൂടെയും പശ്ചാത്തലസംഗീതത്തിലൂടെയും പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ ചിത്രം പൂര്‍ണമായി വിജയിച്ചിരിക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന ഘടകം.
സ്റ്റാര്‍ട്ട് ക്യാമറ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വിപിന്‍ വാസുദേവ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വന്ദന, അശ്വിന്‍ കെ.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം. കഥയും തിരക്കഥയും വന്ദന ഗിരി നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അശ്വിന്‍ കെ.ആര്‍. തന്നെ ആണ് , പശ്ചാത്തല സംഗീതം മേജിയോ ജോസഫ് , എഡിറ്റര്‍.ബാലു ഓമനക്കുട്ടന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ഷംനാദ് പറമ്പില്‍.
അരുണ്‍ സി. കുമാറിന്റെയും വന്ദനാ ഗിരിയുടെയും റിയലിസ്റ്റിക് കഥപാത്രങ്ങള്‍ ചിത്രത്തെ അസ്വാഭാവികമായ തലത്തിലേയ്ക്കാണ് എത്തിക്കുന്നത്.