‘സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ്’; ആരോപണവുമായി മനോജ് തിവാരി

പട്ന: നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നിൽ കോൺഗ്രസ് ആണന്ന ആരോപണവുമായി ബിജെപി നേതാവ് മനോജ് തിവാരി. ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്റെ കരങ്ങളുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലുകളാണ് കേസിൽ വേഗം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സഹായിച്ചത്.- മനോജ് തിവാരി പറഞ്ഞു. ബങ്കയിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞായറാഴ്ചയാണ് ബിജെപിക്ക് വേണ്ടി മനോജ് തിവാരിയും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

ബിഹാർ സ്വദേശിയായ സുശാന്ത് സിങ് രജ്പുതിനെ ജൂൺ 14നാണ് മുബൈയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. താരം ആത്മഹത്യ ചെയ്തതാണെന്നാണ് മുംബൈ പോലീസ് കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് സുശാന്തിന്റെ പിതാവ് ബിഹാർ പോലീസിൽ പരാതി നൽകി. തുടർന്ന് സുശാന്തിന്റെ സുഹൃത്തായ റിയ ചക്രബർത്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസിൽ സിബിഐ അന്വേഷണം തുടരുകയാണ്.

Similar Articles

Comments

Advertisment

Most Popular

ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ അന്തരിച്ചു

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ (60) അന്തരിച്ചു. ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിംപ്റ്റംസ്) ഉണ്ടായിരുന്നു....

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314,...

തൊഴില്‍ സമയം 12 മണിക്കൂറാക്കി ഉയര്‍ത്താന്‍ കേന്ദ്ര നീക്കം; കരട് വിജ്ഞാപനം പുറത്ത്

ന്യൂഡല്‍ഹി: ജോലി സമയം പന്ത്രണ്ട് മണിക്കൂറാക്കി ഉയര്‍ത്താനൊരുങ്ങി കേന്ദ്ര തൊഴില്‍ മന്ത്രാലയം. ഒമ്പത് മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥയെ 12 മണിക്കൂറാക്കി ഉയര്‍ത്താനുള്ള പുതിയ നിയമവം അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍...