വിവാദങ്ങൾക്കു വിരാമം; കുറുവച്ചനായി പൃഥ്വി തന്നെ; സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് ൈഹക്കോടതിയുടെ വിലക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിലാണ് വിധി. കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ വിധി ശരിവച്ച് ഹൈക്കോടതി അറിയിച്ചു.

പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി കഥാപാത്രത്തിനും അദ്ദേഹത്തിന്‍റെ ഇരുനൂറ്റി അന്‍പതാം ചിത്രത്തിനുമെതിരെ കേസ് കൊടുത്തത്. കേസ് പരിഗണിച്ച ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണം സ്റ്റേ ചെയ്തു. 2020 ഓഗസ്റ്റില്‍ സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്‌തു. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

തുടർന്ന് വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി നീണ്ടു നിന്ന കേസിനാണ് ഒടുവിൽ വിരാമമായത്. ഇരുകൂട്ടരുടെയും വാദത്തിനു ശേഷം ജില്ലാക്കോടതിയുടെ വിധി പരിപൂർണമായും ശരിയാണെന്നും എസ്.ജി. 250 സിനിമ നിര്‍ത്തിവയ്ക്കണമെന്നും ഹൈക്കോടതിയും വിധി പുറപ്പെടുവിക്കുകയായിരുന്നു. അഡ്വ. ബിനോയ് കടവൻ വാദിഭാഗത്തിനു വേണ്ടി ഹാജരായി.

സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് ഇരുനൂറ്റമ്പതാം ചിത്രമെന്ന നിലയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിടുന്നത്. മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തു. ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേരും കടുവാക്കുന്നേൽ കുറുവച്ചൻ എന്നായിരുന്നു. ഇതോടെയാണ് വിവാദങ്ങൾക്കു തുടക്കം.

ഇതിനു ശേഷമാണ് കടുവ എന്ന സിനിമയുടെ തിരക്കഥയും കഥാപാത്രങ്ങളുടെ പേരും പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തിയെന്ന് ആരോപിച്ച് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ അന്തരിച്ചു

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ (60) അന്തരിച്ചു. ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിംപ്റ്റംസ്) ഉണ്ടായിരുന്നു....

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314,...

തൊഴില്‍ സമയം 12 മണിക്കൂറാക്കി ഉയര്‍ത്താന്‍ കേന്ദ്ര നീക്കം; കരട് വിജ്ഞാപനം പുറത്ത്

ന്യൂഡല്‍ഹി: ജോലി സമയം പന്ത്രണ്ട് മണിക്കൂറാക്കി ഉയര്‍ത്താനൊരുങ്ങി കേന്ദ്ര തൊഴില്‍ മന്ത്രാലയം. ഒമ്പത് മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥയെ 12 മണിക്കൂറാക്കി ഉയര്‍ത്താനുള്ള പുതിയ നിയമവം അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍...