ജനശതാബ്ദി അടക്കം കേരളത്തിലോടുന്ന 3 ട്രെയിനുകള്‍ റദ്ദാക്കി

കേരളത്തിൽ സർവീസ് നടത്തുന്ന മൂന്ന് സ്പെഷ്യൽ ജനശതാബ്ദി അടക്കം കേരളത്തിലോടുന്ന 3 സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി. ട്രെയിനുകൾ ശനിയാഴ്ച്ച മുതൽ ഓടില്ല.

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം – തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റെയിൽവേയുടെ തീരുമാനം. ലോക്ഡൗൺ സാഹചര്യത്തിലാണ് പ്രത്യേക സർവീസ് ഏർപ്പെടുത്തിയത്.

ഇവയുൾപ്പെടെ രാജ്യത്ത് ഏഴ് ട്രെയിനുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസ് നടത്തില്ല.

Similar Articles

Comments

Advertismentspot_img

Most Popular