പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിൽ; മൊഴിയെടുക്കാനാകാതെ പൊലീസ്

പത്തനംതിട്ട: ആംബുലൻസിൽ പീഡനത്തിനിരയായ കോവിഡ് രോഗിയായ പെൺകുട്ടിയിൽ നിന്ന് പൊലീസിന്റെ അന്വേഷണ സംഘത്തിന് മൊഴിയെടുക്കാൻ കഴിഞ്ഞില്ല. പെൺകുട്ടി മാനസികമായി തകർന്ന നിലയിലാണെന്ന് പൊലീസ്. കൗൺസിലിംഗിന് സൈക്യാട്രിക് ഡോക്ടറെ നിയോഗിച്ചു. പെൺകുട്ടി സാധാരണ നിലയിലേക്ക് എത്താൻ നാല് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.

കോവിഡ് പോസിറ്റീവായ പത്തൊൻപതുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ആംബുലൻസ് ഡ്രൈവർ ക്രൂരമായി പീഡിപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ആറന്മുളയിൽ വിജനസ്ഥലത്തു ശനി അർധരാത്രിയായിരുന്നു പീഡനം നടന്നത്. ആരോഗ്യ വകുപ്പിന്റെ ‘കനിവ്’ പദ്ധതിയുടെ ഭാഗമായ ‘108’ ആംബുലൻസിന്റെ ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മുൻപു വധശ്രമക്കേസിൽ പ്രതിയാണ്.

അമ്മ ഉൾപ്പെടെയുള്ളവർക്കു കോവിഡ് സ്ഥിരീകരിച്ചതിനാൽ ബന്ധുവീട്ടിൽ കഴിയവെയാണു പെൺകുട്ടിയും കോവിഡ് പോസിറ്റീവായത്. രാത്രി പത്തോടെ ആംബുലൻസിൽ കയറ്റിയെങ്കിലും 10 മിനിറ്റിനകം എത്താവുന്ന പന്തളത്തെ ആശുപത്രിയിലേക്കു പോയില്ല. അടൂർ ജനറൽ ആശുപത്രിയിൽനിന്നു മറ്റൊരു ആംബുലൻസിൽ കയറ്റി. ഇതിലുണ്ടായിരുന്ന കോവിഡ് പോസിറ്റീവായ സ്ത്രീയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി പന്തളത്തേക്കു മടങ്ങുമ്പോഴായിരുന്നു പീഡനം. സ്ത്രീകളായ കോവിഡ് രോഗികൾക്കൊപ്പം ആംബുലൻസിൽ വനിതാ ആരോഗ്യപ്രവർത്തകർ വേണമെന്ന നിബന്ധന പാലിച്ചിരുന്നില്ല. പട്ടികജാതി പീഡനവുമായി ബന്ധപ്പെട്ട വകുപ്പും ചുമത്തിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular