കളിക്കുന്നതിനിടെ ഒരു വയസുകാരൻ വിഴുങ്ങിയത് ഉഗ്രവിഷമുള്ള പാമ്പിനെ പിന്നീട് സംഭവിച്ചത് ?

ഉത്തർപ്രദേശിലെ ഭോലാപുർ ഗ്രാമത്തിലെ ഫത്തേ ഗാഞ്ചിൽ ഒരു വയസ്സുകാരൻ കളിക്കുന്നതിനിടെ ഉഗ്രവിഷമുള്ള പാമ്പിനെ വിഴുങ്ങി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിൻ കുഞ്ഞിനെ കുട്ടി വായിലാക്കിയത്. കുഞ്ഞിന്റെ വായിൽ എന്തോ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമ്മ സോമവതി പരിശോധിച്ചപ്പോൾ പാമ്പിന്റെ ശരീരഭാഗം കുട്ടിയുടെ വായിൽ ഇരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ വായിലുണ്ടായിരുന്ന ഭാഗം അമ്മ പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ച കുഞ്ഞിന് പ്രതിവിഷം നൽകിയശേഷം അടിയന്തര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ അച്ഛനായ ധർമപാലൻ പാമ്പിനെയും ആശുപത്രിയിലെത്തിച്ചിരുന്നു. ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെയാണ് കുട്ടി വായിലാക്കിയതെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു.

Similar Articles

Comments

Advertisment

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(28) 38 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 137 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 31 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • മറ്റ്...

കോഴിക്കോട് ‍ജില്ലയില് ഇന്ന് 918 പേര്‍ക്ക് കോവിഡ്

രോഗമുക്തി 645 ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5...

കോഴിക്കോട് സ്ഥിതി അതീവഗുരുതരം; ഇന്ന് രോഗം ബാധിച്ചത് 918 പേർക്ക്; എറണാകുളം രണ്ടാമത്.

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249,...