തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനിയാഴ്ച 2397 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 2317 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2225 പേർ രോഗമുക്തരായി. ശനിയാഴ്ച ആറ് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ മാത്രം 408 പുതിയ രോഗികൾ.
ഏതൊരു പകർച്ച വ്യാധിയുടേയും സ്വാഭാവിക ഘട്ടമാണിത്. ഏറ്റവും ആദ്യം രോഗം റിപ്പോർട്ട് ചെയ്ത പ്രദേശവും കോവിഡ് വ്യാപനത്തിന് ഒട്ടേറെ അനുകൂല ഘടകങ്ങൾ നിലനിൽക്കുന്ന സ്ഥലവുമാണ് കേരളം. ഇപ്പോളാണ് കേരളത്തിൽ സമ്പർക്ക് വ്യാപനം കൂടിയത്. ക്രമാനുഗതമായാണ് രോഗികളുടെ എണ്ണം വർധിച്ചത്. ജാഗ്രതയുടെ ഫലമായാണ് ഈ രീതിയിൽ സംഭവിച്ചത്. രോഗികളുടെ എണ്ണം പൊടുന്നനെ കൂടുന്നത് തടയം. അല്ലെങ്കിൽ മരണവും കൂടും.