രോഗികള്‍ കുറയാതെ കോഴിക്കോട്; ജില്ലയില്‍ ഇന്ന് രോഗബാധ ഉണ്ടായത് 215 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (AUGUST 26) 215 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 192 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 82 പേര്‍ക്കും ഉറവിടം അറിയാത്ത 5 പേര്‍ക്കും രോഗം ബാധിച്ചു.
മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1600 ആയി. 150 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്ന് എത്തിയവര്‍ – 6

മാവൂര്‍ (1)
ചെക്യാട് (1)
ഓമശ്ശേരി (1)
പയ്യോളി (1)
ഒഞ്ചിയം (1)
നാദാപുരം(1)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 5

ഒഞ്ചിയം (2)
പയ്യോളി (1)
പെരുവയല്‍(1)
തിരുവമ്പാടി (1)

ഉറവിടം വ്യക്തമല്ലാത്തവര്‍ – 12

കോഴിക്കോട് കോര്‍പ്പറേഷന്‍ (5)
(ബേപ്പൂര്‍, പുതിയങ്ങാടി, ഡിവിഷന്‍ 38, 55)
കൊടുവള്ളി (1)
കൊയിലാണ്ടി (1)
തലക്കുളത്തൂര്‍ (1)
രാമനാട്ടുകര (1)
ഒഞ്ചിയം (2)
പുറമേരി (1)

സമ്പര്‍ക്കം വഴി- 192

കോഴിക്കോട് കോര്‍പ്പറേഷന്‍ (82) (1 ആരോഗ്യപ്രവര്‍ത്തക)
(പുതിയകടവ്, മുഖദാര്‍, കുറ്റിച്ചിറ, പള്ളിക്കണ്ടി, നടക്കാവ്, എലത്തൂര്‍, പന്നിയങ്കര, ഡിവിഷന്‍ 75, ഡിവിഷന്‍ 3, ഡിവിഷന്‍ 66, മീഞ്ചന്ത, വെള്ളയില്‍, ചേമഞ്ചേരി, പുതിയാപ്പ, പൊക്കുന്ന്, പാളയം, മാങ്കാവ്)

ബാലുശ്ശേരി (2)
രാമനാട്ടുകര(1)
ചെക്യാട് (1)
ഉണ്ണികുളം (1) (ആരോഗ്യപ്രവര്‍ത്തകന്‍)
തിരുവമ്പാടി (2)
ചേളന്നൂര്‍ (1)
ചങ്ങരോത്ത് (1)
ചാത്തമംഗലം (2)
ചോറോട് (3)
വില്യാപ്പള്ളി (1)
കക്കോടി (3)
കട്ടിപ്പാറ (3)
മൂടാടി (2)
നാദാപുരം (2)
മുക്കം (1)
ഒളവണ്ണ (4)
പെരുവയല്‍ (9)
താമരശ്ശേരി (2)
ഓമശ്ശേരി (6)
ഒഞ്ചിയം (3)
പനങ്ങാട് (4)
പയ്യോളി (9) (1 ആരോഗ്യപ്രവര്‍ത്തക)
പേരാമ്പ്ര (1)
തിരുവള്ളൂര്‍ (7)
തുറയൂര്‍ (1)
മണിയൂര്‍ (2)
പെരുമണ്ണ (2)
വടകര (32)
അത്തോളി (1)
മാവൂര്‍(1)

150 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 150 പേര്‍ രോഗമുക്തിനേടി.

കോഴിക്കോട് കോര്‍പ്പറേഷന്‍ – 63, ഓമശ്ശേരി – 1, കുന്നമംഗലം – 5, പെരുവയല്‍ – 4, കട്ടിപ്പാറ – 2, വേളം – 1, ഒളവണ്ണ – 4, പുറമേരി – 1, തിക്കോടി – 2, കിഴിക്കോത്ത് – 2, രാമനാട്ടുകര – 2, മാവൂര്‍ – 10, ഉള്ള്യേരി – 1, കായണ്ണ – 3, ചെക്യാട് – 8, മുക്കം – 3, താമരശ്ശേരി – 2, കടലുണ്ടി – 2, ഫറോക്ക് – 10, തിരുവളളൂര്‍ – 1, കുരുവട്ടൂര്‍ – 3, മടവൂര്‍ – 1, മണിയൂര്‍ – 1, കൊയിലാണ്ടി – 3, കുന്നുമ്മല്‍ – 1, വടകര – 1, കക്കോടി – 1, ചോറോട് – 8, നാദാപുരം – 1, ഓമശ്ശേരി – 1, പെരുമണ്ണ – 2.

ജില്ലയില്‍ 15,170 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 379 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15170 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 88477 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 220 പേര്‍ ഉള്‍പ്പെടെ 1531 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.119 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 5235 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,64243 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,62480 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 158105 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1763 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 119 പേര്‍ ഉള്‍പ്പെടെ ആകെ 2878 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 559 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2293 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 31824 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7