പാലക്കാട് ജില്ലയിൽ ഇന്ന് 65 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 20) 65 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 20 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേർഎന്നിവർ ഉൾപ്പെടും. കൂടാതെ ഒരു ആരോഗ്യ പ്രവർത്തകയ്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 91പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*യുഎഇ-14*
വല്ലപ്പുഴ സ്വദേശികൾ (33 സ്ത്രീ, 9 പെൺകുട്ടി, 31 പുരുഷൻ)

വിളയൂർ സ്വദേശികൾ (27, 26, 31, 27പുരുഷന്മാർ)

കൊപ്പം സ്വദേശികൾ (27, 24 പുരുഷന്മാർ)

പട്ടാമ്പി സ്വദേശി (38 സ്ത്രീ)

തിരുവേഗപ്പുറ സ്വദേശികൾ (49, 25, 28 പുരുഷന്മാർ)

ഓങ്ങല്ലൂർ സ്വദേശി (27 പുരുഷൻ)

*ഖത്തർ-4*
കൊപ്പം സ്വദേശി (44 പുരുഷൻ)

വല്ലപ്പുഴ സ്വദേശികൾ (29, 29 പുരുഷന്മാർ)

പരുതൂർ സ്വദേശി (24 പുരുഷൻ)

*സൗദി-2*
പരുതൂർ സ്വദേശി(36 പുരുഷൻ)

വിളയൂർ സ്വദേശി (38 പുരുഷൻ)

*ജമ്മു-1*
തിരുമിറ്റക്കോട് സ്വദേശി (38 പുരുഷൻ)

*വെസ്റ്റ് ബംഗാൾ-1*
എലപ്പുള്ളി സ്വദേശി(34 പുരുഷൻ)

*തെലുങ്കാന-1*
കൊപ്പം സ്വദേശി (27 പുരുഷൻ)

*മഹാരാഷ്ട്ര-1*
പരുതൂർ സ്വദേശി (20 സ്ത്രീ)

*രാജസ്ഥാൻ-1*
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (37 പുരുഷൻ)

*കർണാടക-4*
കോട്ടോപ്പാടം സ്വദേശി (25 പുരുഷൻ)

പട്ടാമ്പി കിഴായൂർ സ്വദേശികൾ (24, 25 സ്ത്രീകൾ, 27 പുരുഷൻ)

*തമിഴ്നാട്-2*
വാണിയംകുളം സ്വദേശി (59 പുരുഷൻ)

ആനക്കട്ടി സ്വദേശി (31 പുരുഷൻ)

*ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ-5*
പട്ടാമ്പി കിഴായൂർ സ്വദേശി (30 സ്ത്രീ)

എലപ്പുള്ളി സ്വദേശി (58 സ്ത്രീ, 23 പുരുഷൻ)

തത്തമംഗലം സ്വദേശി (43 സ്ത്രീ)

എലിമ്പിലാശ്ശേരി സ്വദേശി (45 പുരുഷൻ)

*സമ്പർക്കം -28*
തച്ചമ്പാറ സ്വദേശി (25 പുരുഷൻ)

എലപ്പുള്ളി സ്വദേശികളായ അഞ്ച് പേർ (30 സ്ത്രീ, 17, 9 പെൺകുട്ടികൾ, 43, 45 പുരുഷന്മാർ)

ഒറ്റപ്പാലം സ്വദേശികളായ ഏഴു പേർ (16 ആൺകുട്ടി, 45, 33, 18, 42, 50 പുരുഷന്മാർ, 36 സ്ത്രീ)

അമ്പലപ്പാറ 1 (43 പുരുഷൻ)

എലിമ്പിലാശേരി സ്വദേശി (19 പുരുഷൻ)

കല്ലടിക്കോട് സ്വദേശികളായ എട്ടുപേർ (18, 19, 35, 61 പുരുഷന്മാർ, 13,16 പെൺകുട്ടികൾ, 18,36 സ്ത്രീകൾ)

കൽപ്പാത്തി സ്വദേശികളായ മൂന്നു പേർ (19 പുരുഷൻ, 68,32 സ്ത്രീകൾ)

കിഴക്കഞ്ചേരി സ്വദേശി (32 പുരുഷൻ)

പാലക്കാട് നഗരസഭാ പരിധിയിലെ ഒരാൾ (60 പുരുഷൻ)

കൂടാതെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകക്കും(44 സ്ത്രീ) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 825 ആയി. പാലക്കാട് ജില്ലക്കാരായ 16 പേർ തൃശൂർ ജില്ലയിലും ആറുപേർ മലപ്പുറം ജില്ലയിലും ഏഴുപേർ കോഴിക്കോട് ജില്ലയിലും എട്ടുപേർ എറണാകുളം ജില്ലയിലും, രണ്ട് പേർ കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7