ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം വരുത്തിയേക്കും

രാജ്യത്തെ ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം വരുത്തുന്ന കാര്യം കേന്ദ്രസർക്കാർ പരിശോധിക്കുന്നു. ലോക്ക് ഡൗണിനിടയിലും രാജ്യത്തെ കോവിഡ് ബാധയുടെ നിരക്ക് ഉയരുന്നത് കണക്കിലെടുത്താണിത്. ലോക്ക് ഡൗൺ ഇളവുകളിൽ കർശനമായ മാർഗരേഖകൾ വേണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ് ഇപ്പോൾ.

ലോക്ക് ഡൗൺ ഇളവുകൾ വരുത്തിയതിന് ശേഷം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനനവാണ് രേഖപ്പെടുത്തിയത്. പല സ്ഥലങ്ങളിലും ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നതാണ് വർധനവിനുള്ള കാരണമായി കണക്കാക്കുന്നത്. ഇതിനിടെയാണ് ചില സംസ്ഥാനങ്ങൾ ഇളവുകളിൽ പുതിയ മാർഗരേഖ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ഇളവുകളിൽ മാറ്റം കൊണ്ടുവരുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്.

അതേസമയം ഇതുസംബന്ധിച്ച് ഒരു അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. കേന്ദ്ര മന്ത്രിസഭാ ഉപസമിതി ഈ വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്. ഒരുഭാഗത്ത് ഇളവുകൾ വേണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെടുമ്പോൾ തന്നെ ഇളവുകളിൽ കർശന മാർഗരേഖകൾ കൂടി വേണമെന്ന് അവർ ആവശ്യപ്പെടുന്നു. അതിനാൽ ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകു. ഇക്കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7