ധോണിയ്‌ക്കൊപ്പം വിരമിച്ച് പാക് ആരാധകന്‍ ; താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കാണില്ലെന്ന് ചാച്ച

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി വിരമിച്ചതിനാല്‍ താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കാണില്ലെന്ന് പ്രശസ്ത പാക് ആരാധകനായ മുഹമ്മദ് ബഷീര്‍ ബോസായ്. ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചാച്ച ചിക്കാഗോ എന്നറിയപ്പെടുന്ന ഇദ്ദേഹം പാകിസ്താനിലെ കറാച്ചിയിലാണ് ജനിച്ചത്. ധോണിയുടെ കടുത്ത ആരാധകനായ ബഷീര്‍ ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. അമേരിക്കയിലെ ചിക്കാഗോയില്‍ ഒരു റെസ്റ്റോറന്റ് നടത്തുകയാണ് അദ്ദേഹം.

”ധോണി വിരമിച്ചതിനാല്‍ ഞാനും വിരമിച്ചു. അദ്ദേഹം ഇല്ലാതെ ഞാന്‍ സ്റ്റേഡിയങ്ങളിലെത്തി മത്സരം കാണില്ല. എനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് എന്നെയും ഇഷ്ടമായിരുന്നു. കൊവിഡ് പ്രതിസന്ധി അവസാനിച്ചു കഴിഞ്ഞാല്‍ ഞാന്‍ റാഞ്ചിയിലെത്തി അദ്ദേഹത്തെ കാണും. ഐപിഎല്‍ മത്സരങ്ങളില്‍ ധോണിയെ കാണാന്‍ എനിക്ക് യാത്ര ചെയ്യണമെന്നുണ്ട്. എന്നാല്‍, ഹൃദ്രോഗിയായ എനിക്ക് അതിനു കഴിയില്ല.”- 65കാരനായ ബഷീര്‍ പറയുന്നു.

2011 ലോകകപ്പ് സെമിഫൈനല്‍ കാണാന്‍ ധോണിയാണ് ബഷീറിന് ടിക്കറ്റ് എടുത്തു നല്‍കിയത്. ഇതോടെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. ‘2019 ലോകകപ്പിലും അദ്ദേഹം എനിക്ക് ടിക്കറ്റ് എടുത്തു നല്‍കി. 2018ലെ ഏഷ്യാ കപ്പില്‍ എന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി അദ്ദേഹം തന്റെ ജഴ്‌സി എനിക്ക് സമ്മാനിച്ചു. ഒരിക്കല്‍ തന്റെ ബാറ്റും അദ്ദേഹം എനിക്ക് സമ്മാനിച്ചിരുന്നു. 2015 ലോകകപ്പിനിടെ സിഡ്‌നിയില്‍ ഞാന്‍ ഇരിക്കുകയായിരുന്നു. കനത്ത ചൂടായിരുന്നു അവിടെ. പെട്ടെന്ന് സുരേഷ് റെയ്‌ന വന്ന് എനിക്ക് ഒരു സണ്‍ ഗ്ലാസ് സമ്മാനിച്ചു. താനല്ല, ധോണി നല്‍കിയ സണ്‍ ഗ്ലാസാണ് ഇതെന്ന് റെയ്‌ന പറഞ്ഞു. ഇന്ത്യയെ സ്‌നേഹിക്കുന്നതിന് എന്നെ പാക് ആരാധകര്‍ ചതിയന്‍ എന്നൊക്കെ വിളിച്ച് പരിഹസിക്കാറുണ്ട്.”- ബഷീര്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular