മലയാളത്തില്‍ എക്കാലത്തും ഹിറ്റായി നില്‍ക്കുന്ന അപൂര്‍വ്വം ചില ചിത്രങ്ങളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത് 1993-ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തിലെ കഥ തന്നെയായിരുന്നു ശ്രദ്ധേയം. മധു മുട്ടത്തിന്റെ തിരക്കഥയില്‍ ശോഭന, തിലകന്‍, മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, വിനയ പ്രസാദ്, ഇന്നസെന്റ് എന്ന് തുടങ്ങി വന്‍ താര നിരകൊണ്ട് തന്നെ സമ്പന്നമായിരുന്നു ഈ ചിത്രം.
മികച്ച നടിക്കും മികച്ച ജനപ്രിയ ചിത്രത്തിനും ഉള്‍പ്പടെ രണ്ട് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം തിയേറ്ററുകളില്‍ വന്‍ ഹിറ്റ് സൃഷ്ടിക്കുകയും ചെയ്തു. മണിച്ചിത്രത്താഴിലെ ഓരോ രംഗങ്ങളും സംഭാഷണങ്ങളുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് കാണാപാഠമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഇതുവരെ കാണാത്ത ഒരു ലൊക്കേഷന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ക്ലൈമാക്സിലെ നാഗവല്ലിയായെത്തിയ ശോഭന രാമനാഥനോടൊപ്പം നൃത്തം ചെയ്യുന്ന കോസ്റ്റ്യൂമില്‍ സണ്ണിയെന്ന മോഹന്‍ലാല്‍ കഥാപാത്രത്തോടൊപ്പം ഇരിയ്ക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ഈ അപൂര്‍വ്വ ചിത്രത്തിന് ആരാധകരുടെ നിരവധി കമന്റുകളാണ് ഉള്ളത്. നാഗവല്ലിയെ ഇത്ര ശാന്തമായി ആദ്യമായാണ് കാണുന്നത് എന്നൊക്കെയുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തിയത്.