മോദി ഉണ്ടെങ്കില്‍ അത് സാധിക്കും..!!! ജിഡിപി താഴ്ന്ന നിലയിലെത്തുമെന്ന റിപ്പോര്‍ട്ടിനോട് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

ന്യൂഡല്‍ഹി: രാജ്യത്തെ ജി.ഡി.പി ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണന്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കൊറോണ വൈറസ് പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ജിഡിപി സ്വതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നായിരുന്നു നാരായണ മൂര്‍ത്തി മുന്നറിയിപ്പ് നല്‍കിയിരുന്നത്. ‘മോദി ഉണ്ടെങ്കില്‍ അത് സാധിക്കും’ എന്നാണ് രാഹുല്‍ ട്വിറ്റിലൂടെ ഇതിനോട് പ്രതികരിച്ചത്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ‘ മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണ്’ എന്നത്. ഇന്‍ഫോസിസ് സ്ഥാപകന്റെ മുന്നറിയിപ്പിനെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് രാഹുലിന്റെ ട്വീറ്റ്.

രാജ്യത്തിന്റെ ജിഡിപി 1947-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലുത്തെമെന്ന് തിങ്കളാഴ്ചയാണ് നാരായണ മൂര്‍ത്തി ആശങ്ക പ്രകടിപ്പിച്ചത്.’ഇന്ത്യയുടെ ജിഡിപി ചുരുങ്ങിയത് അഞ്ചു ശതമാനമെങ്കിലും കുറയുമെന്നും 1947-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജിഡിപിയില്‍ എത്തിച്ചേരാമെന്ന ആശങ്കയമുണ്ടെന്നുമാണ് നാരായണമൂര്‍ത്തി പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7