വടക്കഞ്ചേരി: പീഡനക്കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് പോലീസുകാർ ഉൾപ്പെടെ വിപുലമായ സമ്പർക്ക പട്ടിക തയാറാക്കി. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിക്കാണു കോവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി ഇടപഴകിയ വടക്കഞ്ചേരി സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ 12 പൊലീസുകാർ, വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, പ്രതി ഇപ്പോൾ റിമാൻഡിൽ കഴിയുന്ന ആലത്തൂർ സബ് ജയിലിലെ തടവുകാർ, ജീവനക്കാർ, ഇയാളുടെ കുടുംബാംഗങ്ങൾ, സമീപവാസികൾ ഉൾപ്പെടെ ഒട്ടേറെ പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇയാൾക്ക് എവിടെ നിന്നാണു രോഗം ബാധിച്ചതെന്നു വ്യക്തമല്ല. ഇയാളുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കും.
പീഡനക്കേസ് പ്രതിക്ക് കോവിഡ്; നിരവധി പേര് നിരീക്ഷണത്തില്
Similar Articles
എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം എന്തിനാണ് വരുന്നത്….!! ചേലക്കര എന്തുകൊണ്ട് ചർച്ചയാകുന്നില്ല…, എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുമ്പോൾ ക്രെഡിറ്റ് മറ്റുള്ളവർക്കും പരാജയപ്പെടുമ്പോൾ പ്രഡിഡന്റിനും ആണെന്ന് കെ. സുരേന്ദ്രൻ
കൊച്ചി: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോൽവിയിലെ വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് മാത്രം എന്തിന് ചർച്ചയാകുന്നു? ചേലക്കര എന്തുകൊണ്ട് ചർച്ചയാകുന്നില്ല. വി ഡി സതീശനും കോൺഗ്രസ് നേതാക്കൾക്കും ചേലക്കരയിലെ...
വഖഫ് നിയമ ഭേദഗതി ബിൽ: ആശങ്കകൾ പരിഹരിച്ചാൽ പിന്തുണയ്ക്കാൻ തയ്യാറെന്ന് കെ.സി. വേണുഗോപാൽ…!! പാലക്കാട്ട് സിപിഎം- ബിജെപി ഡീൽ പൊളിഞ്ഞു…
കൊച്ചി: വഖഫ് നിയമ ഭേദഗതി ബില്ലിന്മേലുള്ള ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ ബില്ലായി കൊണ്ടുവന്നാൽ പിന്തുണയ്ക്കാൻ തയ്യാറെന്ന് കോൺഗ്രസ് സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ജെപിസിയിൽ നല്ല ചർച്ചകൾ നടന്നിട്ടില്ല. ജെപിസിയിൽ...