മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിത്തു ജോസഫ് ചിത്രമാണ് ദൃശ്യം 2. ലോക്ഡൗണ്‍ നിന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ആദ്യം അഭിനയിക്കുക ഈ ചിത്രത്തിലാകുമെന്ന് പിറന്നാള്‍ ദിനത്തില്‍ താരം നേരിട്ട് ആരാധകരെ അറിയിച്ചിരുന്നു. കോവിഡ് വന്നതോടെ സിനിമയുടെ ചിത്രീകരണത്തിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നതായി വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.
ജീത്തു ജോസഫിന്റെ വാക്കുകള്‍:
ദൃശ്യം 2 എഴുതിക്കഴിഞ്ഞ് ഞാന്‍ കുറെപ്പേര്‍ക്ക് വായിക്കാന്‍ കൊടുത്തിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ എടുത്തിട്ട് കുറച്ചു തിരുത്തലുകള്‍ വരുത്തുകയും ചെയ്തു. അതിനുശേഷം ഞാന്‍ ആ സ്‌ക്രിപ്റ്റ് മാറ്റി വച്ചു. ഒരാഴ്ച ഇതില്‍ നിന്നൊക്കെ മാറി വേറെ കാര്യങ്ങളൊക്കെ ചെയ്ത് പിന്നെ ഫ്രഷ് ആയി ആ സ്‌ക്രിപ്റ്റ് വീണ്ടും വായിക്കാനെടുത്തു. അങ്ങനെ വായിക്കുമ്പോള്‍ അതിലെ കുഴപ്പങ്ങള്‍ തിരിച്ചറിയാന്‍ കഴിയും.;
;അങ്ങനെ രണ്ടാമത് വായിക്കാന്‍ എടുത്തപ്പോള്‍, ചിത്രത്തിലെ ഒരു സീന്‍ നോക്കിയപ്പോള്‍ വളരെ ജനക്കൂട്ടമുള്ള ഒരു രംഗം അതില്‍ ഞാന്‍ എഴുതി വച്ചിരിക്കുന്നത് കണ്ടു. ജനക്കൂട്ടവും ബഹളവും ഒക്കെയുള്ള ഒരു സീന്‍. പെട്ടെന്ന് ഞാനോര്‍ത്തു, ഈ ലോക്ഡൗണും കൊറോണയും ഇങ്ങനെ പോകുന്ന സമയത്ത് ഞാന്‍ ഇതെങ്ങനെ ഷൂട്ട് ചെയ്യും? അത് നടക്കില്ല. അവിടെ വച്ച് ഞാന്‍ എഴുത്ത് നിറുത്തി. പക്ഷേ, ഉര്‍വശീശാപം ഉപകാരം എന്നു പറഞ്ഞപോലെ വേറൊരു ഐഡിയ വന്നു.’
‘ഒരാളും ഇല്ലാതെ അതു ചെയ്താല്‍ വേറെ ഒരു ഗുണം ആ രംഗത്തിന് കിട്ടും. അങ്ങനെ ആലോചിച്ചതുകൊണ്ടാണ് എനിക്ക് പുതിയ ഐഡിയ കിട്ടിയത്. അല്ലെങ്കില്‍ ഞാന്‍ പഴയ ആശയത്തിലൂടെ തന്നെ പോയേനെ. വലിയ രീതിയില്‍ സ്‌ക്രിപ്റ്റിനെ സഹായിക്കുന്ന ഐഡിയ വന്നതോടെ അതിനു മറ്റൊരു തലം കൈവന്നു. ഞാന്‍ ആ ലൈന്‍ പിടിച്ചങ്ങ് പോയി. എന്റെ പ്രശ്‌നവും തീര്‍ന്നു. എഴുതുന്ന സമയത്തു തന്നെ, ഇതെങ്ങനെ ഷൂട്ട് ചെയ്യും എന്നതുകൂടി ആലോചിക്കുന്നതുകൊണ്ടാണ് ഇങ്ങനെ തിരുത്തലുകള്‍ വരുന്നത്,; ജീത്തു ജോസഫ് വ്യക്തമാക്കി.
കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന നൈപുണ്യവികസന പരിപാടിയുടെ ഭാഗമായി ഒരുക്കിയ അഭിമുഖ സംഭാഷണത്തിലാണ് ജീത്തു ജോസഫ് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. സിനിമകളെക്കുറിച്ചും നിര്‍മാണത്തെക്കുറിച്ചും ദീര്‍ഘമായി വിദ്യാര്‍ത്ഥികളോട് സംവദിച്ച സംവിധായകന്‍ തന്റെ അനുഭവങ്ങളും പങ്കുവച്ചു.
follow us pathramonline