ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറിയതോടെ ബാബാ രാംദേവിന്റെ പതഞ്ജലി രംഗത്ത്? ആഗോള തലത്തില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള അവസരമാണിതെന്നും ഐപിഎലിന്റെ കാര്യം പരിഗണിച്ചുവരികയാണെന്നും പതഞ്ജലി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ബിസിസിഐയ്ക്കുമുന്നില്‍ ഇതുസംബന്ധിച്ച് പ്രൊപ്പോസല്‍ വെയ്ക്കുന്നകാര്യവും കമ്പനിയുടെ പരിഗണനയിലാണ്. പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി വിവൊ മുടക്കിയിരുന്നത്. 2018ല്‍ അഞ്ചുവര്‍ഷത്തേയ്ക്കാണ് കമ്പനിയുമായി കരാറിലെത്തിയത്.
ഇത്രയുംതുക പതഞ്ജലിക്ക് നല്‍കാനായാല്‍മോയെന്ന കാര്യത്തിലാണ് സംശയം. അതൊകൊണ്ടുതന്നെ സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ 50ശതമാനം കുറവുവരുത്തുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈവര്‍ഷത്തെ ഐപിഎല്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെ യുഎഇയിലാണ് നടക്കുന്നത്. 2020 ലെ ഐപിഎലിന് ടൈറ്റില്‍ സ്‌പോണ്‍സറായി വിവോ ഉണ്ടാകില്ലെന്ന് ഓഗസ്റ്റ് ആറിനാണ് ബിസിസിഐ സ്ഥിരീകരിച്ചത്.