ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയുണ്ടായ വൻ തീപ്പിടിത്തത്തിൽ എട്ടു പേർ മരിച്ചു. അഹമ്മദാബാദ് നവരംഗ്പുരയിലെ കോവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് അപകടത്തിൽ മരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ചികിത്സയിൽ കഴിഞ്ഞിരുന്ന നാൽപതോളം രോഗികളെ സമീപത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
അഗ്നിരക്ഷസേനയും ദുരന്തനിവാരണസേനയും നേതൃത്വം നൽകുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.