ഒരു പരീക്ഷണമാണ്; ഇനി ആവര്‍ത്തിക്കില്ല’ ലെന

ഓരോ സിനിമകളിലും വ്യത്യസ്തമായ വേഷപകര്‍ച്ചകളിലെത്തി ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് ലെന. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തില്‍ ലെന നടത്തിയ ഒരു മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു വര്‍ഷം മുമ്പ് താന്‍ നടത്തിയ ഒരു ശ്രമമാണ് ഇതെന്ന് നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.

‘കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ എന്റെ മുടി ചുരുട്ടാന്‍ ഒന്ന് ശ്രമിച്ചു… ഇനി ആവര്‍ത്തിക്കില്ല’ എന്ന് കുറിച്ചാണ് ലെന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നടിയുടെ ചിത്രം കണ്ട ആരാധകരും ഞെട്ടി. രസകരമായ കമന്റുകളാണ് ഫോട്ടോക്ക് താഴെ ആരാധകര്‍ എഴുതിയിരിക്കുന്നത്.

ഷോക്കടിച്ചോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. കുമ്പിടി അല്ല… ശശി, പാലാരിവട്ടം ശശി, ബ്യൂട്ടി ്/ െസൈക്കോ, കൊറോണ ഹെയര്‍സ്‌റ്റൈല്‍ എന്നെല്ലാം നീളുന്നു കമന്റുകള്‍. ലെന വളരെ ക്യൂട്ടായിട്ടുണ്ട് എന്നാണ് നടി ശ്രിന്ദയുടെ കമന്റ്.

Similar Articles

Comments

Advertismentspot_img

Most Popular