ടാ ..സി ബി ഐ ……ഇറങ്ങി വാടാ ……. എനിക്കിവിടെ മാത്രമല്ലെടാ അങ്ങ് ഡല്‍ഹിയിലും ഉണ്ടെടാ വേണ്ടപ്പെട്ടവര്‍ .. സിബിഐയെ വെല്ലുവിളിച്ച നടന്‍

എടാ, ‘സിബിഐ’യ്യേ….നടന്‍ പ്രതാപ ചന്ദ്രനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന ഡയലോഗ് ആണിത്. സിനിമയിലെ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരത്തെക്കുറിച്ച് സെബി മഞ്ഞിനിക്കര എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

കുറിപ്പ് വായിക്കാം:

ടാ ..സി ബി ഐ ……ഇറങ്ങി വാടാ …….എനിക്കിവിടെ മാത്രമല്ലെടാ അങ്ങ് ഡല്‍ഹിയിലും ഉണ്ടെടാ വേണ്ടപ്പെട്ടവര്‍ ..നീ പേടിക്കും…നീയെല്ലാം പേടിക്കും ..നിന്നെയെല്ലാം പറപ്പിക്കും …ഞാന്‍ ഡല്‍ഹിയില്‍ പോകും ! പ്രതാപ ചന്ദ്രന്‍ മമ്മൂട്ടിയെ വെല്ലുവിളിക്കുകയാണ് , സിബിഐ ഡയറികുറിപ്പിലെ ഒരു രംഗം. പത്തനംതിട്ടയിലെ &ൂൗീ;േഓമല്ലൂര്‍&ൂൗീ;േ എന്ന ഗ്രാമത്തിനെ മലയാള സിനിമാ ഭൂപടത്തില്‍ സ്വര്‍ണലിപികള്‍കൊണ്ട് എഴുതിച്ചേര്‍ത്ത നടന്മാരായിരുന്നു പ്രതാപചന്ദ്രനും ,ക്യാപ്റ്റന്‍ രാജുവുമൊക്കെ

ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രം , ഓമല്ലൂര്‍ ബാവായുടെ കബറിടം പിന്നെ വയല്‍ വാണിഭം ഒക്കെ ചരിത്ര പ്രസിദ്ധമാണ്.അതോടൊപ്പം ഓമല്ലൂരിനെ കുറിച്ചു പറയുമ്പോള്‍ ആദ്യം ഓര്‍മയില്‍ എത്തുന്ന പ്രസിദ്ധരായ വ്യക്തികളില്‍ ഒരാള്‍ പ്രതാപചന്ദ്രനായിരിക്കും .പ്രതാപം വിളിച്ചോതുന്ന നടപ്പും ഭാവവും,ജുബ്ബയും മുണ്ടും ഇട്ടാല്‍ ഇത്രയ്ക്കു ചേര്‍ച്ച തോന്നിയ മറ്റൊരു മലയാള നടന്‍ ഇല്ലെന്നു തന്നെ പറയാം …

അവളുടെ ആട്ടും തുപ്പുമൊന്നും അറിയാന്‍ മേലാഞ്ഞിട്ടല്ല ……..പക്ഷേ ഇപ്പോഴത്തെ എന്റെ സ്ഥിതി അങ്ങനെ ആയി പോയി ,സൗകര്യകാരനായി പോയില്ലേ ??പാപ്പാന്‍ മുതലാളിയായി പോയി……… ;കാഞ്ഞിരപ്പള്ളി പാപ്പച്ചന്‍ ദേഷ്യത്തിലാണ് ..അതെ പ്രതാപചന്ദ്രന്റെ വില്ലന്‍ വേഷങ്ങള്‍ ഡയലോഗിന്റെ വ്യത്യസ്ത കൊണ്ട് ഏറ്റം ശ്രദ്ധേയമായവയായിരുന്നു.

സിനിമ മോഹവുമായി കൊല്ലത്തും അവിടെ നിന്ന് മദ്രാസിലേക്കും വണ്ടി കയറുമ്പോള്‍ വെറും പതിനാല് വയസ്സ് .1961 ഇല്‍ ;വിയര്‍പ്പിന്റെ വില; എന്ന ആദ്യ സിനിമയില്‍ കിട്ടിയത് 60 വയസുള്ള വൈദ്യരുടെ വേഷം ആയിരുന്നു .നാല്‍പതു വര്‍ഷത്തിനിടയ്ക്കു നാനൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് .രജനികാന്തിനോടൊപ്പം അഞ്ചു സിനിമകളില്‍ അഭിനയിച്ച അദ്ദേഹം,സ്വന്തമായി 5 സിനിമകള്‍ നിര്‍മിച്ചു എന്നതും, 2 സിനിമയ്ക്ക് തിരക്കഥ എഴുത്തി എന്നതും എനിക്ക് ഏറെ കൗതുകം ഉളവാക്കിയ കാര്യങ്ങളായിരുന്നു.

;ദീപം; എന്ന സീരിയല്‍ നിര്‍മിച്ചു സംവിധാനം ചെയ്തു .ഒരു വര്‍ഷം 38 സിനിമകളില്‍ വരെ അഭിനയിച്ച ചരിത്രവും പ്രതാപചന്ദ്രന്റെ ജീവിതത്തില്‍ ഉണ്ട് .കാളിദാസ കലാ കേന്ദ്രത്തിന്റെ നാടകങ്ങളിലൂടെ അഭിനയത്തില്‍ തഴക്കം വന്ന വ്യക്തി ആയിരുന്നു . ;ആദി ശങ്കരാചാര്യ; എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന് പ്രധാന വഴിത്തിരിവുണ്ടാക്കിയത് .അതിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . ഇരുപതാം നൂറ്റാണ്ടിലേയും ,സിബിഐ ഡയറികുറിപ്പിലെയും വില്ലന്‍ വേഷങ്ങള്‍ വളരെ ജനപ്രീതി നേടി കൊടുത്തു .മനു അങ്കിള്‍ ,കോട്ടയം കുഞ്ഞച്ചന്‍ ,ഓഗസ്റ്റ് ഒന്ന് എന്നീ സിനിമകളിലെ വേഷങ്ങള്‍ ജനഹൃദയങ്ങള്‍ ഏറ്റെടുത്തു .ഡബ്ബിങ് ആര്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട് .

വേറിട്ട അഭിനയം കൊണ്ട് ശ്രദ്ധേയനായിരുന്നു പ്രതാപചന്ദ്രന്‍ .സിബിഐകാരെ വീട്ടില്‍ കയറി വെല്ലുവിളിച്ച നടന്‍; എന്ന് തമാശ രൂപേണ പറയാറുണ്ട്. വെള്ളിത്തിരയിലെ വ്യത്യസ്ത നടനം വിടവാങ്ങിയപ്പോള്‍ അത് മലയാള സിനിമ പ്രേക്ഷകര്‍ക്കും ഒരു വലിയ നഷ്ടം തന്നെയായിരുന്നു .

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7