എ.എല്‍. വിജയ്‌യെ നശിപ്പിച്ചതാരെന്ന ചോദ്യമുയര്‍ത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി അമല പോള്‍

മുന്‍ഭര്‍ത്താവ് എ.എല്‍. വിജയ്‌യെ നശിപ്പിച്ചതാരെന്ന ചോദ്യമുയര്‍ത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി അമല പോള്‍. അമേരിക്കയില്‍ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയ മെറിനുമായി ബന്ധപ്പെട്ട് അമല പങ്കുവച്ച കുറിപ്പിനു താഴെയാണ് മുന്‍ഭര്‍ത്താവിനെ ബന്ധപ്പെടുത്തി ചോദ്യം ഉയര്‍ന്നത്. ഗാര്‍ഹിക പീഡനത്തെക്കുറിച്ചും വൈവാഹിക ജീവിതത്തില്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമായിരുന്നു പോസ്റ്റ്. ‘സ്‌നേഹം കൊണ്ടല്ലേ’ എന്ന പേരില്‍ ആളുകളുടെ വേദനിപ്പിക്കുന്നതിനെതിരെയായിരുന്നു കുറിപ്പ്. മെറിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടും നടി പങ്കുവച്ചിരുന്നു.


ഈ പോസ്റ്റിനു ചുവടെയാണ് എ.എല്‍ വിജയ്‌യെ നശിപ്പിച്ചത് ആരാണെന്നും അതിന് എന്താണ് വിളിക്കുകയെന്നുമുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടത്. അതിനെ തന്നോടു തന്നെയുള്ള ഇഷ്ടമെന്നും ആത്മാഭിമാനമെന്നുമാണ് വിളിക്കുക എന്നാണ് അമല നല്‍കിയിരിക്കുന്ന മറുപടി.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍. വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ.എല്‍. വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.

follow us pathramonline

Similar Articles

Comments

Advertisment

Most Popular

ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് കൊച്ചിയില്‍ എത്താന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചു...

രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 25,26,193 ആയി. ഇതില്‍...

ചന്ദ്രനില്‍ കെട്ടിടം നിര്‍മ്മാക്കാനൊരുങ്ങി ഗവേഷകര്‍

ബെംഗളൂരു: ഭാവിയില്‍ ചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ തയ്യാറാക്കാനുള്ള ചിലവുകുറഞ്ഞ പദ്ധതി വികസിപ്പിക്കാനൊരുങ്ങി ഗവേഷകര്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കട്ടകള്‍ പോലെയുള്ള ഭാരം താങ്ങാന്‍...