രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,736 പേര്‍ക്ക് കോവിഡ് ; 853 പേര്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 17 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,736 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 17,50,724 ആയി. രോഗബാധിതകരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം രാജ്യത്തെ മരണ സംഖ്യയും ഉയരുകയാണ്. 853 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

ഇതോടെ രോഗബാധയേ തുടര്‍ന്നുള്ള മരണം 37,364 ആയി ഉയര്‍ന്നു. 2.13 ശതമാനമാണ് രോഗത്തെ തുടര്‍ന്ന് രാജ്യത്തെ മരണ നിരക്ക്.ഇതോടൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസമാണ്. 11,45,630 പേരാണ് ഇതുവരെ രോഗമുക്തരായത്. 65.44 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.നിലവില്‍ 5,67,730 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

Similar Articles

Comments

Advertisment

Most Popular

തൃശൂർ ജില്ലയിൽ ഇന്ന് 73 പേർക്ക് കോവിഡ്: മൊത്തം കേസുകൾ 1907

തൃശൂർ ജില്ലയിൽ ആഗസ്റ്റ് ആറ് വ്യാഴാഴ്ച 73 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 603 ആയി. വ്യാഴാഴ്ച 48 പേർ കോവിഡ് മുക്തരായി. ഇതോടെ...

കൊല്ലം ജില്ലയിൽ ഇന്ന് 31 പേർക്ക് കോവിഡ ഇതിൽ 23 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കൊല്ലം: ജില്ലയിൽ ഇന്ന് 31 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാന ങ്ങളിൽ നിന്നുമെത്തിയ 7 പേർക്കും സമ്പർക്കം മൂലം 23 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊല്ലം...

പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ്

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 6) 136 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 54 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന...