ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ സ്മാര്‍ട്ട്‌ഫോണില്ലാതെ വിഷമിച്ച മിടുക്കിക്ക് ഐ ഫോണ്‍ വാങ്ങി നല്‍കി നടി

ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ സ്മാര്‍ട്ട്‌ഫോണില്ലാതെ വിഷമിച്ച മിടുക്കിക്ക് ഐ ഫോണ്‍ വാങ്ങി നല്‍കി ബോളിവുഡ് താരം താപ്‌സി പന്നു. പിയുസി പരീക്ഷയില്‍ 94 ശതമാനം മാര്‍ക്കോടെ ജയിച്ച ബംഗളുരു സ്വദേശിയായ പെണ്‍കുട്ടിയാണ് തുടര്‍ പഠനത്തിന് ഫോണില്ലാതെ ബുദ്ധിമുട്ടിയത്. ഫോണ്‍ വാങ്ങുന്നതിന് പെണ്‍കുട്ടിയുടെ പിതാവ് സഹായം തേടിയിരുന്നു. എന്‍ഡിടിവി ചെയ്ത വാര്‍ത്ത കണ്ട താരം ഉടന്‍ തന്നെ ഫോണ്‍ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. നിരവധിപ്പേര്‍ പെണ്‍കുട്ടിയുടേയും സഹോദരിമാരുടെയും പഠനച്ചിലവ് ഏറ്റെടുക്കാന്‍ താല്‍പര്യം അറിയിച്ചെത്തിയിട്ടുണ്ട്.

‘കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. ഓരോ കുട്ടിയും വിദ്യാഭ്യാസം നേടേണ്ടതുണ്ട്, കൂടുതല്‍ ഡോക്ടര്‍മാരെ നമുക്ക് ആവശ്യമാണ്. രാജ്യത്തിന്റെ നല്ല നാളെ ഉറപ്പ് വരുത്തുന്നതിനായി എന്റെ ചെറിയ പ്രയത്‌നമാണിത് എന്ന് പറഞ്ഞായിരുന്നു താരം ഫോണ്‍ സമ്മാനിച്ചത്.

താപ്‌സി അയച്ച ഫോണ്‍ പെണ്‍കുട്ടിക്ക് ലഭിച്ചു. സ്വപ്നത്തില്‍ പോലും ഐ ഫോണ്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും നീറ്റ് എഴുതി മികച്ച വിജയം നേടാന്‍ താന്‍ പരമാവധി ശ്രമിക്കുമെന്നും നന്ദിയെന്നും പെണ്‍കുട്ടി ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യമെങ്ങും വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ട്. ഇതോടെയാണ് സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്ത വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായത്

Similar Articles

Comments

Advertisment

Most Popular

പെട്ടിമുടി ദുരന്തത്തില്‍ കാണാതായ കുഞ്ഞു ധനുഷ്‌കയെ ഒടുവില്‍ വളര്‍ത്തു നായ കുവി കണ്ടെത്തി

മൂന്നാര്‍: മരണം തണുത്ത കൈകള്‍ കൊണ്ടു മറച്ചുപിടിച്ച കുഞ്ഞു ധനുവിനെ ഒടുവില്‍ കുവി കണ്ടെത്തി. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി എന്ന വളര്‍ത്തുനായ 8-ാം ദിവസം ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

പത്തനംതിട്ടയിൽ കൊവിഡ് മരണം. തിരുവല്ല കുറ്റൂർ സ്വദേശി മാത്യു ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 14146 കൊവിഡ് ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. രോഗം ഭേദമായി ആശുപത്രി വിട്ടവർ...

‘ഓരോ ഇന്ത്യക്കാരനും ഹെല്‍ത്ത് ഐഡി കാര്‍ഡ് ‘ ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ വെച്ച് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് മോദി...