ഡല്‍ഹി:ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂറിനുള്ളിൽ അമ്പതിനായിരത്തിലധികം പുതിയ കോവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തു.52,123 പുതിയ കോവിഡ് 19 കേസുകളാണ് ഒറ്റ ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . 775 പേർ മരിച്ചു .
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി ഉയർന്നു. 5,28,242 പേരാണ് നിലവിൽ ചികിത്സയിലുള്ളത് .34,968 പേർ മരിച്ചു.തുടർച്ചയായ ആറാം ദിവസമാണ് രാജ്യത്ത് പുതിയ കോവിഡ് 19 കേസുകൾ 45,000 ത്തിനുമുകളിൽ റിപ്പോർട്ട് ചെയ്യുന്നത്.
കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം രോഗമുക്തി നിരക്കും വര്‍ധിക്കുന്നുണ്ടെന്നുളളതാണ് ആശ്വാസകരം. ആഗോള ശരാശരിയേക്കാള്‍ മുകളിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്.
10,20,582 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 64.43 ശതമാനവും കോവിഡ് 19 പോസിറ്റീവ് നിരക്ക് 11.67 ശതമാനവുമാണ്