ഇന്ത്യ ഒരോ മാസവും 4 കോടി മാസ്‌കുകളും 20 ലക്ഷം മെഡിക്കല്‍ കണ്ണടകളും കയറ്റുമതി ചെയ്യും

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർജിക്കൽ മാസ്‌കുകള്‍ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കേന്ദ്രം ഇളവു വരുത്തി. പ്രതിമാസം നാല് കോടി സർജിക്കൽ മാസ്കുകളും 20 ലക്ഷം മെഡിക്കൽ കണ്ണടകളും കയറ്റുമതി ചെയ്യാൻ അനുമതി നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അനുബന്ധ ഉപകരണങ്ങൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ആവശ്യം നേരിടുന്ന സാഹചര്യത്തിലാണ് കയറ്റുമതി മാനദണ്ഡങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്.നിരോധിത വസ്തുക്കളുടെ പട്ടികയില്‍നിന്നും നിയന്ത്രിത വസ്തുക്കളുടെ പട്ടികയിൽ ഇവയെ ഉൾപ്പെടുത്തി.

മെയ്ക് ഇൻ ഇന്ത്യ, പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്നിവയുടെ ഭാഗമായിട്ടാണ് മാസ്കുകളും കണ്ണടകളും നിയന്ത്രണമില്ലാതെ കയറ്റുമതി ചെയ്യാൻ അനുമതി നൽകിയിരിക്കുന്നതെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു. പ്രതിമാസം 50 ലക്ഷം യൂണിറ്റ് പിപിഇ കിറ്റുകൾ കയറ്റുമതി ചെയ്യാൻ അനുമതി നൽകിയതിനു പുറമേയാണ് മാസ്കുകളും കണ്ണടകളും കയറ്റുമതി ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.

follow us: PATHRAM ONLINE LATEST NEWS
latest-news-restriction-free-export-allowed-4-crore-masks-20-lakh-medical-goggles

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7