മലപ്പുറം ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്; 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; ഉറവിടമറിയാതെ 34 പേര്‍ക്ക്

മലപ്പുറം ജില്ലയില്‍ 86 പേര്‍ക്ക് കൂടി ഇന്ന് (july 27) കോവിഡ് 19 സ്ഥിരീകരിച്ചു. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 34 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 88 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ തുടരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,239 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (13), കൊണ്ടോട്ടി സ്വദേശിനി (17), കൊണ്ടോട്ടി സ്വദേശിനി (35), പള്ളിക്കല്‍ സ്വദേശിനി (25), പള്ളിക്കല്‍ സ്വദേശി (നാല്), കൊണ്ടോട്ടി സ്വദേശി (34), പള്ളിക്കല്‍ സ്വദേശി (47), പള്ളിക്കല്‍ സ്വദേശിനി (21), കൊണ്ടോട്ടി സ്വദേശിനി (28), കൊണ്ടോട്ടി സ്വദേശിനി (45), പെരിന്തല്‍മണ്ണ സ്വദേശിനി (75), കൊണ്ടോട്ടി സ്വദേശിനി (20), കൊണ്ടോട്ടി സ്വദേശിനി (38), കൊണ്ടോട്ടി സ്വദേശി (30), അമരമ്പലം സ്വദേശിനി (50), പരപ്പനങ്ങാടി സ്വദേശി (24), തിരൂരങ്ങാടി സ്വദേശിനി (31), തിരൂരങ്ങാടി സ്വദേശി (40), ആലങ്കോട് സ്വദേശി (51), തെന്നല സ്വദേശി (21), തെന്നല സ്വദേശി (11), തെന്നല സ്വദേശിനി (20), പെരുവെള്ളൂര്‍ സ്വദേശി (30), ഊരകം സ്വദേശി (41), വാഴയൂര്‍ സ്വദേശിനി (25), വാഴയൂര്‍ സ്വദേശി (രണ്ട്), പുളിക്കല്‍ സ്വദേശി (40), പെരിന്തല്‍മണ്ണ സ്വദേശിനി (75), ഊരകം സ്വദേശിനി (60), പെരുവെള്ളൂര്‍ സ്വദേശിനി (56), വാഴയൂര്‍ സ്വദേശിനി (53), പെരുവെള്ളൂര്‍ സ്വദേശിനി (34), തൃശൂര്‍ സ്വദേശി (43)

ഉറവിടമറിയാതെ രോഗബാധിതരായവർ

പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രി ജീവനക്കാരനായ പെരിന്തല്‍മണ്ണ സ്വദേശി (46),

കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരനായ ഊരകം സ്വദേശിനി (45),

കൊണ്ടോട്ടി സ്വദേശിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ (40),

കൊണ്ടോട്ടി നഗരസഭാ കൗണ്‍സിലര്‍ പെരുവള്ളൂര്‍ സ്വദേശിനി (19),

പെരുവെള്ളൂര്‍ സ്വദേശി (36),

പെരിന്തല്‍മണ്ണയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകന്‍ പെരിന്തല്‍മണ്ണ സ്വദേശി (51),

പുല്‍പറ്റ സ്വദേശിനി (27),

ചേലേമ്പ്ര സ്വദേശിനി (41),

ചേലേമ്പ്ര സ്വദേശിനി (16),

കൊണ്ടോട്ടിയിലെ ഓട്ടോ ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി (31),

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ പള്ളിക്കല്‍ സ്വദേശി (33), കൊണ്ടോട്ടി സ്വദേശി (27), പള്ളിക്കല്‍ സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (32), പള്ളിക്കല്‍ സ്വദേശി (31), പള്ളിക്കല്‍ സ്വദേശി (33), പള്ളിക്കല്‍ സ്വദേശി (38), പള്ളിക്കല്‍ സ്വദേശി (50), പള്ളിക്കല്‍ സ്വദേശി (35), പള്ളിക്കല്‍ സ്വദേശി (56), പള്ളിക്കല്‍ സ്വദേശി (24), കൊണ്ടോട്ടി സ്വദേശി (എട്ട്), കൊണ്ടോട്ടി സ്വദേശി (52), കൊണ്ടോട്ടി സ്വദേശി (39), പള്ളിക്കല്‍ സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (35), കൊണ്ടോട്ടി സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (30), വാഴക്കാട് സ്വദേശി (55), പള്ളിക്കല്‍ സ്വദേശി (30), കൊണ്ടോട്ടി സ്വദേശി (43), കൊണ്ടോട്ടി സ്വദേശി (55), കൊണ്ടോട്ടി സ്വദേശി (35), കൊണ്ടോട്ടി സ്വദേശി (46) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ലഡാക്കില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (25),

രാമേശ്വരത്ത് നിന്നെത്തിയ തിരൂരങങാടി സ്വദേശി (50),

ബംഗളൂരുവില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി (23),

പൂനെയില്‍ നിന്നെത്തിയവരായ പെരുമണ്ണ സ്വദേശി (44), കോട്ടക്കല്‍ സ്വദേശി (48)

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ദുബായില്‍ നിന്നെത്തിയ പൊന്മള സ്വദേശി (37),

റിയാദില്‍ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (30),

കുവൈത്തില്‍ നിന്നെത്തിയ എടരിക്കോട് സ്വദേശിനി (27),

യു.എ.ഇയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശി (26)

, ജിദ്ദയില്‍ നിന്നെത്തിയ തുവ്വൂര്‍ സ്വദേശിനി (22),

ദുബായില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിനി (25),

റാസല്‍ഖൈമയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (47),

ബഹ്‌റിനില്‍ നിന്നെത്തിയ എടവണ്ണ സ്വദേശി (33),

ജിദ്ദയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (35),

ദുബായില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (51),

അബുദബിയില്‍ നിന്നെത്തിയവരായ ഏലംകുളം സ്വദേശി (60), ചെറുകാവ് സ്വദേശിനി (34),

ജിദ്ദയില്‍ നിന്നെത്തിയവരായ തിരൂരങ്ങാടി സ്വദേശി (38), പാണ്ടിക്കാട് സ്വദേശി (30) എന്നിവര്‍ക്കാണ് വിദേശ

ജില്ലയില്‍ രോഗബാധിതരായി 522 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,770 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,493 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 36,445 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 649 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 34,397 പേര്‍ വീടുകളിലും 1,399 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 18,933 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 16,593 പേരുടെ ഫലം ലഭിച്ചു. 15,345 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച ഒരാള്‍ക്ക് കൂടി ഇന്ന് (ജൂലൈ 27) കോവിഡ് 19 സ്ഥിരീകരിച്ചു. ജൂലൈ 24 ന് മരിച്ച തുവ്വൂര്‍ സ്വദേശി ഹുസൈന്‍ (65) ആണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ജൂലൈ 20 ന് ബംഗളൂരുവില്‍ നിന്നെത്തിയ തുവ്വൂര്‍ സ്വദേശി ഹൃദ്‌രോഗിയായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജൂലൈ 24 ന് പ്രവേശിപ്പിച്ചുവെങ്കിലും മരുന്നുകളോട് പ്രതികരിക്കാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് സ്രവ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7