ഐശ്വര്യ റായ് ബച്ചനും ആരാധ്യയും കോവിഡ് 19 ഫലം നെഗറ്റീവായതിനെത്തുടർന്ന് ആശുപത്രി വിട്ടു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആശുപത്രിയിൽ തന്നെ തുടരുന്നു. അഭിഷേക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഐശ്വര്യയും ആരാധ്യയും വീട്ടിലേക്ക് പോയെന്നും പിതാവും താനും ആശുപത്രിയിൽ തന്നെ തുടരുകയാണെന്നും അഭിഷേക് ട്വീറ്റ് ചെയ്തു. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ജൂലൈ 11, 12 തീയതികളിലായാണ് ബച്ചൻ കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയാ ബച്ചന്റെ ഫലം നെഗറ്റീവായിരുന്നു.
Thank you all for your continued prayers and good wishes. Indebted forever. 🙏🏽
Aishwarya and Aaradhya have thankfully tested negative and have been discharged from the hospital. They will now be at home. My father and I remain in hospital under the care of the medical staff.— Abhishek Bachchan (@juniorbachchan) July 27, 2020
FOLLOW US: pathram online latest news