ആലപ്പുഴ ജില്ലയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി; കോഴിക്കോട് കൊവിഡ് ബാധിച്ച് അമ്മയും മകളും മരിച്ച കുടുംബത്തില്‍ ഒരാള്‍ കൂടി മരിച്ചു

ആലപ്പുഴ: ജില്ലയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച മരണമടഞ്ഞ ചേര്‍ത്തല പട്ടണക്കാട് സ്വദേശി ചാലുങ്കല്‍ ചക്രപാണി (79)ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മകളെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവര്‍ക്ക് നിലവില്‍ രോഗലക്ഷണങ്ങളിലല്ല. മകള്‍ ജോലി ചെയ്യുന്ന മത്സ്യ സംസ്‌കരണ യൂണിറ്റില്‍ ഏതാനും ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതിനിടെ, കോഴിക്കോട് കൊവിഡ് ബാധിച്ച് അമ്മയും മകളും മരിച്ച കുടുംബത്തില്‍ ഒരാള്‍ കൂടി മരിച്ചു. റുഖിയാബിയുടെ കുടുംബത്തിലാണ് മരണം. റുബിയാബിക്ക് പിന്നാലെ അര്‍ബുദ രോഗിയായ മകള്‍ ഹാദിയയും മരണമടഞ്ഞിരുന്നു. ഹാദിയയ്ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. റുഖിയാബിയുടെ മരുമകന്‍ മുഹമ്മദലിയാണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

കളമശേരി മെഡിക്കല്‍ കോളജില്‍ അര്‍ദ്ധരാത്രി മരണമടഞ്ഞ ഇടുക്കി മാമാട്ടിക്കാനം ചന്ദന പുരയിടത്തില്‍ വീട്ടില്‍ സി.വി വിജയ (61)ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അര്‍ബുദരോഗത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയന് കൊവിഡ് സ്ഥിരീകരിച്ചതോടെ കളമശേരിയിലേക്ക് മാറ്റുകയായിരുന്നു.

FOLLOW US PATHRAMONLINE

Similar Articles

Comments

Advertismentspot_img

Most Popular