കോഴിക്കോട് ജില്ലയിൽ ഇന്ന് 57 പേർക്ക് രോഗബാധ; സമ്പര്‍ക്കം വഴി- 48 പേര്‍ക്ക്‌

കോഴിക്കോട് ജില്ലയിൽ ഇന്ന് (JULY 26) 2 കോവിഡ് മരണവും 57 പോസിറ്റീവ് കേസുകളും.

ഇന്ന് 8 പേർക്ക് രോഗമുക്തി

വിദേശത്ത്നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6 /പഞ്ചായത്ത് തിരിച്ച്

1. കോഴിക്കോട് കോര്‍പ്പറേഷന്‍ 1 – പുരുഷന്‍ (29)
2. പേരാമ്പ്ര- 1 – പുരുഷന്‍ (32)
3. തിരുവമ്പാടി – 1 പുരുഷന്‍ (26)
4 കായക്കൊടി- 1 പുരുഷന്‍ (32)
5,6 മരുതോങ്കര – 2 പുരുഷന്‍മാര്‍ (52, 45)

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -3 / പഞ്ചായത്ത് തിരിച്ച്
1. തൂണേരി – 1 പുരുഷന്‍ (30)
2. കൂത്താളി-1 പുരുഷന്‍ (35)
3. കുന്ദമംഗലം – 1 പുരുഷന്‍ (54)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 43 / പഞ്ചായത്ത് / കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി തിരിച്ച്

1. കോഴിക്കോട് കോര്‍പ്പറേഷന്‍- 22
പുരുഷന്മാര്‍ – 5 (55,47,37,53,21)
സ്ത്രീകള്‍ – 10 (26,42,50,50,73,22,20,73,22,45) മരണം – 1
ആണ്‍കുട്ടികള്‍ – 2 (14,9)
പെണ്‍കുട്ടികള്‍ – 4 (6,17,12,2)

2. വടകര – 5
പുരുഷന്‍ – 1 (18)
സ്ത്രീകള്‍ – 1 (38)
ആണ്‍കുട്ടികള്‍ – 3 (5,12,13)

3. ചെക്യാട് – 9
പുരുഷന്മാര്‍ – 2 (25,22)
സ്ത്രീകള്‍ – 3 (48,28,76)
പെണ്‍കുട്ടികള്‍ – 4 (3,9,1,1)

4. ഏറാമല – 3
പുരുഷന്മാര്‍ – 2 (25,30)
ആണ്‍കുട്ടി – 1 (1)

5. അഴിയൂര്‍ – 1 സ്ത്രീ (23)
6. ചോറോട് – 1 പുരുഷന്‍ (21)
7. കക്കോടി – 1 പെണ്‍കുട്ടി (15)
8. ഒഞ്ചിയം – 1 സ്ത്രീ (53)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 5 /പഞ്ചായത്ത് തിരിച്ച്

1. ബേപ്പൂര്‍ – 1 പുരുഷന്‍ (53)
2. കടലുണ്ടി – 1 പുരുഷന്‍ (42)
3. കോഴിക്കോട് കോര്‍പ്പറേഷന്‍ -1 സ്ത്രീ (80)
4. ഓമശ്ശേരി -1 പുരുഷന്‍ (61)
5. മരുതോങ്കര – 1 പുരുഷന്‍ (49)

ഇപ്പോള്‍ 606 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 146 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 182 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 192 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 34 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 38 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 6 പേര്‍ സ്വകാര്യ ആശുപത്രിയിലും 3 പേര്‍ കണ്ണൂരിലും, 2 പേര്‍ മലപ്പുറത്തും, തിരുവനന്തപുരം, എറണാകുളം, കാസര്‍കോഡ് ജില്ലകളിലായി ഓരോ പേര്‍ വീതവും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, രണ്ട് വയനാട് സ്വദേശികളും എഫ്.എല്‍.ടി.സി യിലും രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു കൊല്ലം സ്വദേശിയും ഒന്‍പത് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും മൂന്ന് വയനാട് സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി. സി യിലും ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

മരണം –
1. ബഷീര്‍ (53) കാര്യപ്പറമ്പത്ത് തളിക്കര തളിയില്‍, കായക്കൊടി, കുറ്റ്യാടി സ്വദേശി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദത്തിനു ചികില്‍സയിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റാവായതിനെ തുടര്‍ന്ന്എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും അവിടെ വെച്ച് ജൂലൈ – 25ന് വൈകുന്നേരം മരണപ്പെടുകയും ചെയ്തു.

2. ഷാഹിദ (53) സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് – അസുഖ ബാധിതയായതിനെ തുടര്‍ന്ന് വീട്ടില്‍ കിടപ്പിലായ ഇവര്‍ ജൂലൈ – 25ന് മരണപ്പെടുകയും തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട റുഖിയാബിയുടെ മകളാണ്

കോഴിക്കോട് എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികളായ പുരുഷന്‍ (50), സ്ത്രി (51), ഓമശ്ശേരി സ്വദേശിനി (34), മരുതോംങ്കര സ്വദേശി (40), തലക്കുളത്തൂര്‍ സ്വദേശി (52), 22,42 വയസ്സുള്ള കൊയിലാണ്ടി സ്വദേശികള്‍, എന്‍.ഐ.ടി. എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി (31) എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

ഇന്ന് 2,083 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 49,614 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 47,795 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 46,717 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1,819 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ഇന്ന് പുതുതായി വന്ന 567 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 11,787 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 75,208 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 103 പേര്‍ ഉള്‍പ്പെടെ 536 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 264 പേര്‍ മെഡിക്കല്‍ കോളേജിലും 139 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 92 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 29 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 12 പേര്‍ എന്‍.ഐ.ടി യിലെ മെഗാ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. 161 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് വന്ന 236 പേര്‍ ഉള്‍പ്പെടെ ആകെ 4,148 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 623 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3,463 പേര്‍ വീടുകളിലും 62 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 27 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 24,026 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7