യു.എ.ഇ.യിൽ ആശ്വാസ ദിനങ്ങൾ; വീണ്ടും കോവിഡ് മരണമില്ലാത്ത ദിനം

ദുബായ് : യു.എ.ഇ.യിൽ കോവിഡ് 19 രോഗബാധമൂലം ശനിയാഴ്ച ഒരു മരണംപോലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഈ മാസം ഇത് മൂന്നാംതവണയാണ് മരണമില്ലാത്ത ആശ്വാസദിനം. ശക്തമായ പ്രതിരോധനടപടികളാണ് രാജ്യം സ്വീകരിച്ചുവരുന്നത്. നടപടികൾ ഫലം കാണുന്നതിന്റെ ഭാഗമാണ് മരണം സംഭവിക്കാതിരിക്കുന്നതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രികളിൽ രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. പുതുതായി 52,000 പേർക്ക് പരിശോധന നടത്തിയപ്പോൾ 313 പേരിൽ മാത്രമാണ് രോഗം കണ്ടെത്തിയത്.

6591 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അവസ്ഥ ഗുരുതരമല്ലെന്നും മികച്ച പരിചരണം ലഭിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

യു.എ.ഇയിലുടനീളം വ്യാപക കോവിഡ് പരിശോധനകളാണ് നടക്കുന്നത്. ഓരോ എമിറേറ്റ്‌സ് കേന്ദ്രീകരിച്ചും പരിശോധന തുടരുന്നുണ്ട്. ഏറെയും സൗജന്യ കോവിഡ് പരിശോധനകളാണ്. സാധാരണ തൊഴിലാളികളിൽ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്ക് ഉൾപ്പെടെ പരിശോധന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസ് കേസുകൾ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനുമായാണ് രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുന്നത്.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7