കീം പരീക്ഷ നടത്തിപ്പിലൂടെ കോവിഡ് വ്യാപനം ക്ഷണിച്ച് വരുത്തിയത്: കെ.എ ടി .എ

കീം എന്‍ട്രന്‍സ് പരീക്ഷ ധൃതി പിടിച്ച് നടത്തിയത് കോവിഡ് വ്യാപനം ക്ഷണിച്ചു വരുത്തിയതെന്ന്‌
കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ (കെഎടിഎ). രാജ്യത്താകമാനം നടക്കുന്ന നീറ്റ് പരീക്ഷ പോലും സെപ്റ്റംബർ 13ന് പ്രഖ്യാപിച്ചിരിക്കുമ്പോൾ കോവി ഡിൻ്റെ അതിതീവ്ര വ്യാപനംനടക്കുന്ന ഈ സമയത്ത് സംസ്ഥാന എൻ ഡ്രൻസ് കമ്മീഷണർ ധൃതി പിടിച്ച് ജൂലൈ 16ന് തന്നെ കിം പരീക്ഷ നടത്തിയത് വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയായേ കാണാൻ സാധിക്കുകയുള്ളൂ.

അനാവശ്യ ധൃതിയും പിടിപ്പ് കേടുമാണ് ഈ പരീക്ഷ എഴുതിയ കുട്ടികൾക്ക് കൊറോണ പകർച്ച ഭയപ്പാട് സൃഷ്ടിക്കാൻ ഇടയാക്കിയത്.എസ്.എസ്.എൽ.സി – ഹയർ സെക്കൻ്ററി പരീക്ഷകളുടെ സമയത്തും അധ്യാപക സംഘടനയായ KATA ഇത് ഇപ്പോൾ ഒഴിവാക്കണമെന്ന് പറഞ്ഞപ്പോൾ ആക്ഷേപിച്ച് തള്ളിയവർ.കീം പരീക്ഷയെയും നടത്തി തീർത്ത് മിടുക്കു കാണിക്കുന്ന വ്യഗ്രതയാണ് കാണിച്ചത്.

പരീക്ഷ സെൻ്റെറുകളിൽ തങ്ങളുടെ കുട്ടികളുമായി എത്തിയ രക്ഷിതാക്കൾക്ക് കൂട്ടം കൂടി നിന്നു എന്ന പേരിൽ കേസ് എടുക്കാൻ തീരുമാനിച്ച ആഭ്യന്തര വകുപ്പ് ഇത്തരം സാഹചര്യം കൊറോണ തീവ്ര വ്യാപന സമയത്ത് ഉണ്ടാക്കി വെച്ച് സുഹ വ്യാപനത്തിന് നേതൃത്വം കൊടുത്ത എൻ ഡ്രൻസ് കമ്മീഷണറെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുക്കേണ്ടതെന്ന് കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. ഇന്ദു ലാൽ ആവശ്യപ്പെട്ടു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular