തദ്ദേശീയമായി ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചു. ഹൈദരാബാദിലെ ഭാരത് ബയോടെക്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെയാണ് കോവാക്‌സിന്‍ തയ്യാറാക്കിയത്. ഡൽഹി എയിംസിലെ പരീക്ഷണമാണ് ഇന്ന് ആരംഭിച്ചത്.
പട്‌നയിലെ എയിംസിലും റോത്തക്കിലെ പിജിഐയിലും കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങിയിട്ടുണ്ട്. ഡബിള്‍ ബ്ലൈന്‍ഡ് ട്രയലാണ് നടക്കുക. അതായത് വോളന്റിയര്‍മാരില്‍ ചിലര്‍ക്ക് യഥാര്‍ത്ഥ വാക്‌സിനും ചിലര്‍ക്ക് പ്ലാസെബോയും(മരുന്നെന്ന പേരില്‍ മരുന്നല്ലാത്ത വസ്തു) ആണ് നല്‍കിയത്. ഇതില്‍ ഏത് ആര്‍ക്കാണ് നല്‍കിയതെന്ന് ഗവേഷകര്‍ക്കും വോളന്റിയേഴ്‌സിനും അറിവുണ്ടാകില്ല. 375 പേരിലാണ് പരീക്ഷണം നടക്കുക. ഇതിൽ ഏകദേശം നൂറു പേരുടെ പരീക്ഷണം ഡൽഹി എയിംസിലാണ് നടക്കുക.
ഭാരത് ബയോടെക്കിനും സൈഡസ് കാഡിലയ്ക്കുമാണ് മനുഷ്യരിലെ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്.
Follow us on pathram online