കോവിഡ് കെയര്‍ സെന്ററില്‍ ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭിക്കുന്നല്ല, നൂറോളം രോഗികള്‍ ആശുപത്രിയില്‍ നിന്ന് പുറത്തുചാടി ദേശീയ പാത ഉപരോധിച്ചു

ഗുവാഹത്തി: കോവിഡ് കെയര്‍ സെന്ററില്‍ ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് നൂറോളം രോഗികള്‍ ദേശീയ പാത ഉപരോധിച്ചു. അസമിലെ കാംരൂപ് ജില്ലയിലാണ് നൂറോളം കോവിഡ് രോഗികള്‍ ആശുപത്രിയില്‍ നിന്ന് പുറത്തുചാടി ദേശീയപാത ഉപരോധിച്ചത്.

വ്യാഴാഴ്ചയാണ് കോവിഡ് രോഗികളുടെ പ്രതിഷേധം ഉണ്ടായത്. ഉടന്‍ തന്നെ കാംരൂപ് ഡപ്യൂട്ടി കമ്മീഷണര്‍ കൈലാസ് കാര്‍ത്തിക് സ്ഥത്തെത്തി, രോഗികളോട് മടങ്ങാന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് രോഗികളെ മടക്കിയത്.

അതേസമയം കോവിഡ് കെയര്‍ സെന്ററിലെ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ രോഗികള്‍ക്ക് വീടുകളിലേക്ക് മടങ്ങാമെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. രോഗികള്‍ക്ക് കോവിഡ് കെയര്‍ സെന്ററില്‍ കഴിയാന്‍ താത്പര്യമില്ലെങ്കില്‍ സത്യവാങ്മൂലം ഒപ്പുവെച്ച ശേഷം ഹോം ക്വാറന്റീന്‍ തിരഞ്ഞെടുക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ രാവും പകലുമില്ലാതെ പണിയെടുക്കുകയാണ് ചിലയിടത്ത് സൗകര്യങ്ങള്‍ എത്തിക്കാന്‍ വൈകിയിട്ടുണ്ടാകാം എന്നും മന്ത്രി കുട്ടിച്ചേര്‍ത്തു.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7