കോഴിക്കോട്: വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോഴിക്കോട് കോര്‍പ്പറേഷനിലെ 41- അരീക്കോട്, 57- മുഖദാര്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 17 – ആക്കൂപറമ്പ്, 18-എരവട്ടൂര്‍, 19- എരഞ്ഞിമുക്ക് എന്നിവയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ തൂണേരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ രണ്ടു പേരില്‍ നിന്നാണ് 53 പേര്‍ക്ക് രോഗബാധയുണ്ടായിട്ടുള്ളത്. ഒരു സ്ത്രീക്കും പുരുഷനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു.
FOLLOW US: pathram online