മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 6,741 പേര്‍ക്ക്; തമിഴ്‌നാട്ടില്‍ പുതുതായി 4526 പേര്‍ക്ക് രോഗബാധ

മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6,741 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി. 213 പേര്‍ ഇന്ന് മരിച്ചതോടെ ആകെ മരണം 10,695 ആയി. 4500 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,49,007 ആയി. 1,07,665 ആണ് നിലവില്‍ മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകള്‍.

മുംബൈയില്‍ ഇന്ന് 969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 70 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 94,863 ആയി. 5402 പേരാണ് ഇതുവരെ മരിച്ചത്. 1011 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. 66,633 പേരാണ് മുംബൈയില്‍ ഇതുവരെ രോഗമുക്തി നേടിയത്.

തമിഴ്‌നാട്ടില്‍ ഇന്ന് 4526 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67 പേര്‍ ഇന്ന് മരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,324 ഉം ആകെ മരണം 2099 ഉം ആയി. തമിഴ്‌നാട്ടില്‍ 97,310 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണ്. വിദേശത്തുനിന്ന് അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തിയ 19 പേര്‍ക്കും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ ആറുപേര്‍ക്കും റോഡുമാര്‍ഗം എത്തിയ 34 പേര്‍ക്കും തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ ഇന്ന് 2496 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 87 പേര്‍ മരിച്ചു. 25,839 ആണ് നിലവില്‍ കര്‍ണാടകയിലെ ആക്ടീവ് കേസുകള്‍. ആകെ മരണം 842. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ (1267) ഇന്ന് റിപ്പോര്‍ട്ടു ചെയ്തത് ബെംഗളൂരുവിലാണ്. 125 പേര്‍ക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ച മൈസൂരുവാണ് തൊട്ടുപിന്നില്‍.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertisment

Most Popular

സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; ‘വയ്യാവേലി’ യൂട്യൂബിൽ തരംഗമാവുന്നു

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' എന്ന പതിവ് മുന്നറിയിപ്പുമായി തന്നെയാണ് ഈ സിനിമയും തുടങ്ങുന്നത്. എന്നാൽ വിവാദ നായിക സരിത എസ് നായരുടെ കിടിലൻ 'അഭിനയ പ്രകടനം' തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമ കഴിഞ്ഞതിന്...

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു. 1.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ആലുംമൂട് വാർഡ് 2.അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ വെൺപകൽ വാർഡ് 3.ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 30 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 12...