തിരക്കഥാകൃത്ത് പി. ബാലചന്ദ്രന്‍ ആശുപത്രിയില്‍

കോട്ടയം: കമ്മട്ടിപ്പാടം ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് തിരക്കഥയെഴുതിയ പ്രശസ്ത സിനിമാ–നാടക പ്രവര്‍ത്തകനും അധ്യാപകനുമായ പി. ബാലചന്ദ്രന്‍ ആശുപത്രിയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. നാല്‍പ്പതിലേറെ സിനിമകളില്‍ അഭിനയിച്ച അദ്ദേഹം മികച്ച സിനിമകളുടെ തിരക്കഥാകൃത്തായും ശ്രദ്ധനേടി.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍!ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങി അനേകം പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള അദ്ദേഹം തിരക്കഥാകൃത്ത് എന്നതിന് പുറമേ അഭിനയത്തിലും മികവ് തെളിയിച്ചിരുന്നു. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം നേടിയ’ ഇവന്‍ മേഘരൂപന്‍’ അദ്ദേഹം എഴുതി സംവിധാനം ചെയ്ത സിനിമയാണ്.

മലയാളത്തിലെ മികച്ച ഹിറ്റുകളില്‍ പെടുന്ന ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നേരത്തേ മുതലേ കലാപ്രവര്‍ത്തനങ്ങളില്‍ കൈ വെച്ചിരുന്ന അദ്ദേഹം തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും അധ്യാപകനായിരുന്നു.

Follow us pathramonline

Similar Articles

Comments

Advertisment

Most Popular

കരിപ്പൂർ വിമാന ദുരന്തം; മിംസ് ആശുപത്രിയിൽ ബന്ധുക്കളെ കാത്ത് ഒരു കുഞ്ഞ്

കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് സുരക്ഷിതയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ. ജാഫർ എന്ന കൊണ്ടോട്ടി സ്വദേശിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. രണ്ടര വയസ്സ് തോന്നിക്കുന്ന പെൺകുഞ്ഞാണ് ഇത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ്...

വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം; പൈലറ്റിന് റണ്‍വേ കാണാനായില്ല

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക...

കരിപ്പൂർ വിമാനാപകടം; പൈലറ്റ് അടക്കം മരണം 11 ആയി

കരിപ്പൂർ വിമാനാപകടത്തിൽ പൈലറ്റ് അടക്കം മരണം 11 എന്ന് വിവരം. കോഴിക്കോട് മെഡിക്കൽ കോളജിൽ 21 പേരെയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ 5 പേർ മരണപ്പെട്ടു എന്നാണ് വിവരം. നേരത്തെ 4...