ഇന്ത്യൻ പ്രദേശത്തുനിന്ന് എന്തിന് നമ്മുടെ സൈന്യം പിന്മാറണം: മോദിയോട് രാഹുൽ

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ– ചൈന തർക്കത്തിൽ കേന്ദ്രസര്‍ക്കാരിനെ വിടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനമുയർത്തി രാഹുൽ ഗാന്ധി ഞായറാഴ്ച വീണ്ടും രംഗത്തെത്തി. മോദിജിയുടെ ഭരണ കാലത്ത് ഇന്ത്യയുടെ സ്ഥലം സ്വന്തമാക്കാന്‍ മാത്രം എന്താണു സംഭവിച്ചതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ ചോദിച്ചു.

യഥാർഥ നിയന്ത്രണ രേഖയിലെ ചൈനീസ് പിൻവാങ്ങലിനെക്കുറിച്ച് സർക്കാർ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ഒരു മാധ്യമ റിപ്പോർട്ടിനൊപ്പമാണ് രാഹുൽ പുതിയ വിമർശനം ഉന്നയിച്ചിരിക്കുന്നത്. സൈനിക തലത്തിൽ നടത്തിയ ചർച്ചയിൽ ഇന്ത്യയും ചൈനയും ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്നും രണ്ട് കിലോമീറ്ററോളം പിന്നോട്ടുപോകാന്‍ തീരുമാനമായിരുന്നു. എന്നാൽ ഇന്ത്യയുടെ പ്രദേശത്തുനിന്ന് എന്തിനാണ് ഇന്ത്യയെ പിൻവലിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ ചോദ്യം.

ചൈനയുടെ കാര്യത്തിൽ പ്രധാനമന്ത്രി കള്ളങ്ങൾ പറയുന്നതു തുടരുകയാണെന്ന് രാഹുൽ ശനിയാഴ്ച കോൺഗ്രസ് എംപിമാരോടു പറഞ്ഞിരുന്നു. ദേശീയ സുരക്ഷയെയും അതിർത്തിയെയും ദുർബലമാക്കുന്ന ഒന്നിനെയും കോൺഗ്രസ് പിന്തുണയ്ക്കില്ലെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

Follow us on pathram online

Similar Articles

Comments

Advertisment

Most Popular

കരിപ്പൂർ വിമാന ദുരന്തം; മിംസ് ആശുപത്രിയിൽ ബന്ധുക്കളെ കാത്ത് ഒരു കുഞ്ഞ്

കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് സുരക്ഷിതയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ. ജാഫർ എന്ന കൊണ്ടോട്ടി സ്വദേശിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. രണ്ടര വയസ്സ് തോന്നിക്കുന്ന പെൺകുഞ്ഞാണ് ഇത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ്...

വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം; പൈലറ്റിന് റണ്‍വേ കാണാനായില്ല

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക...

കരിപ്പൂർ വിമാനാപകടം; പൈലറ്റ് അടക്കം മരണം 11 ആയി

കരിപ്പൂർ വിമാനാപകടത്തിൽ പൈലറ്റ് അടക്കം മരണം 11 എന്ന് വിവരം. കോഴിക്കോട് മെഡിക്കൽ കോളജിൽ 21 പേരെയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ 5 പേർ മരണപ്പെട്ടു എന്നാണ് വിവരം. നേരത്തെ 4...